HOME
DETAILS

ജനപ്രതിനിധികളെ വിലയിരുത്തുന്നത് വികസനത്തിന്റെ പേരില്‍: ബാബുപോള്‍

  
backup
January 23 2019 | 03:01 AM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4

കോഴിക്കോട്: വികസനത്തിന്റെ പേരിലാണ് ജനപ്രതിനിധികളെ വിലയിരുത്തുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്. എം.കെ രാഘവന്‍ എം.പിക്ക് കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുന്‍പും അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതു വരെയുമുള്ള രണ്ട് ധ്രുവങ്ങള്‍ക്കിടയിലാണ് ജനാധിപത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു രാഷ്ട്രീയക്കാരനെയും പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിലയിരുത്താനാകില്ല. രാജ്യത്തെ രാഷ്ട്രീയ മേഖലയുടെ സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെടുകയാണ്. രാഷ്ട്രീയത്തെ പാര്‍ട്ടികള്‍ക്കതീതമായാണ് വിലയിരുത്തപ്പെടുന്നത്. ജനാധിപത്യത്തെക്കാള്‍ ഭേദപ്പെട്ട മറ്റൊരു സംവിധാനമില്ലാത്തതിനാലാണ് നമ്മള്‍ അതില്‍ വിശ്വസിക്കുന്നതെന്നും ബാബുപോള്‍ കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷനായി. ഡോ. എം.ജി.എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് രൂപത വികാരി ജനറല്‍ റവ. തോമസ് പനയ്ക്കല്‍ പൊന്നാട അണിയിച്ചു. കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചഹമ്മദ് ഹാജി ഉപഹാര സമര്‍പ്പണം നടത്തി. എം.ആര്‍ രാജേഷ് മംഗളപത്രം സമര്‍പ്പിച്ചു. പി. ദാമോദരന്‍, എം.വി കുഞ്ഞാമു, ഡോ. പി.എ ലളിത, എ. ശ്യാംസുന്ദര്‍, സുബൈര്‍ കൊളക്കാടന്‍, ഡോ. സി. രവീന്ദ്രന്‍ സംസാരിച്ചു. വിവേക് ഡി. ഷേണായ് സ്വാഗതവും സി. മാധവദാസ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  27 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  32 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago