ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി നെല്ല് സംഭരണം തുടങ്ങി
കല്‍പ്പറ്റ: ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കൃഷിക്കാരുടെ നെല്ല് സംഭരണം തുടങ്ങി.
നിലവില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ 16 രൂപ തോതില്‍ എടുക്കുമ്പോഴാണ് കൃഷിക്കാര്‍ക്ക് കൈതാങ്ങായി ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി ഒരു കിലോ നെല്ലിന് 25 രൂപ തോതില്‍ നെല്ല് സംഭരിക്കുന്നത്. 2017 -ലാണ് ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റി പാരമ്പര്യ നെല്‍വിത്ത് സംരക്ഷണത്തിന്റെ ഭാഗമായി കൃഷിക്കാര്‍ക്ക് സൗജന്യമായി നാടന്‍ നെല്‍ വിത്തിനങ്ങളായ തൊണ്ടി, പാല്‍ തൊണ്ടി, കുഞ്ഞന്‍ തൊണ്ടി, വലിച്ചൂരി, ചെന്നെല്ല്, ചോമാല എന്നിവയും സുഗന്ധ നെല്ലിനങ്ങളായ മുള്ളന്‍ കഴമ, ഗന്ധകശാല എന്നിവയും നല്‍കിയത്.
കൊയ്ത്തിനു ശേഷം നല്‍കിയ വിത്തിന്റെ ഇരട്ടി വിത്ത് കര്‍ഷകര്‍ ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് സൊസൈറ്റിക്ക് തിരിച്ച് നല്‍കും. കൂടാതെ ഗന്ധകശാല, മുള്ളന്‍ കഴമ എന്നീ നെല്ലിനങ്ങള്‍ 45 രൂപ തോതില്‍ സംഭരിക്കുന്നുണ്ട്. സംഭരിച്ച നെല്ല് കുത്തി അരിയാക്കി വയനാടന്‍ മട്ട എന്ന ബ്രാന്‍ഡില്‍ ബ്രഹ്മഗിരി സൂപ്പര്‍മാര്‍ക്കറ്റ് വഴി വില്‍പ്പന നടത്തുന്നുണ്ട്. ഈ വര്‍ഷം 300 ഏക്കറിലാണ് കൃഷി നടത്തിയത്. 9744661572, 04936 248368.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."