ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വീണ്ടും ആരോപണം;മഠത്തില്‍ വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചു; മൊഴി നല്‍കിയത് കേസില്‍ സാക്ഷിയായ കന്യാസ്ത്രീ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. കേസിലെ 14ാം സാക്ഷിയായ കന്യാസ്്ത്രീയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
മഠത്തില്‍ വെച്ച് ബിഷപ്പ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി. വീഡിയോ കോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും സാക്ഷിമൊഴിയിലുണ്ട്.
എന്നാല്‍ മൊഴിയില്‍ ബിഷപ്പിനെതിരെ കേസെടുക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാത്തതെന്നുമാണ് പൊലിസ് പറയുന്നത്.
ഫ്രാങ്കോക്കെതിരായ ബലാത്സംഗ കേസില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ വിചാരണ കോടതിയില്‍ അപേക്ഷയും നല്‍കിയിരുന്നു. ഈ കേസില്‍ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച സാക്ഷിമൊഴിയിലാണ് അതിഗുരുതരമായ ബലാത്സംഗ ആരോപണം കൂടി ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."