പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കേരളം മാതൃക: മന്ത്രി ബാലന്‍
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കേരളം മാതൃകയാണെന്ന് സാംസ്‌കാരിക പിന്നാക്കക്ഷേമ വകുപ്പുമന്ത്രി എ.കെ ബാലന്‍. ഗുണമേന്മയുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലവസരങ്ങളുമാണ് ഈ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദിയോട് ആനാട് ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആനാട് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ മന്ത്രി ജല അതോറിറ്റിക്കു കൈമാറി.
മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക് നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് ഹരിത സേനയുടെ പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലാപ്‌ടോപ്പ് വിതരണം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി നിര്‍വഹിച്ചു. എ. സമ്പത്ത് എം.പിയുടെ ഫണ്ടുപയോഗിച്ചു ആനാട് കുടുംബാരോഗ്യത്തിനു നല്‍കിയ ആംബുലന്‍സിന്റെ കൈമാറ്റവും ചടങ്ങില്‍ നടന്നു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷനായി.
ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."