പരസ്യ നികുതി ഈടാക്കുന്നതിലെ പ്രശ്‌നം പരിഹരിച്ചു
വൈക്കം: നഗരത്തിലെ കച്ചവടസ്ഥാപനങ്ങള്‍ പേര് എഴുതി പ്രദര്‍ശിപ്പിക്കുന്നതിന് പരസ്യനികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പരിഹരിച്ചു. നികുതി ഈടാക്കുന്നതിന് നഗരസഭ അധികൃതര്‍ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ നഗരസഭ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കച്ചവട സ്ഥാപനത്തോടു ചേര്‍ന്നു വെച്ചിട്ടുള്ള ബോര്‍ഡുകള്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ലെന്നും ഫുട്പാത്തിലോ പൊതുമരാമത്ത് വക സ്ഥലത്തോ മറ്റു സ്ഥലങ്ങളിലോ വെയ്ക്കുന്ന ബോര്‍ഡുകള്‍ക്ക് നികുതി അടച്ചാല്‍ മതിയെന്നും തീരുമാനമായി. ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ്, താലൂക്ക് പ്രസിഡന്റ് ജോണ്‍ പോള്‍, യൂണിറ്റ് ഭാരവാഹികളായ പി.ശിവദാസ്, എം.ആര്‍ റെജി, പി.കെ ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."