HOME
DETAILS
MAL
താമസമില്ലാത്ത വീടുകള്‍ ടൂറിസ്റ്റ് ഹോംസ്റ്റേകളാക്കുന്നതു പരിഗണിക്കണം: മുഖ്യമന്ത്രി
backup
February 22 2020 | 00:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോംസ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുന്നവര്‍ക്ക് ജീവനോപാധിക്കുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാനുള്ള അവസരവും ചര്‍ച്ചയായി.
പാര്‍ട്ട് ടൈം ജോലി നയമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ നമ്മുടെ മിക്ക വിദ്യാലയങ്ങളിലും പഠനം രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. എന്നാല്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ പഠന സമയമുള്ള ചില വിദ്യാലയങ്ങളുമുണ്ട്. അങ്ങനെയാകുമ്പോള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനൊപ്പം പാര്‍ട്ട് ടൈം ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും സാധിക്കും. പഠന സമയക്രമം ഈ വിധത്തിലാക്കുന്നത് സമൂഹം ചര്‍ച്ച ചെയ്യട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."