ഗ്യാസ് വിലവര്‍ധന:ഓള്‍ കേരള കേറ്ററിംഗ് അസോസിയേഷന്‍ സമരത്തിലേക്ക്
കോട്ടയം: ഓള്‍ കേരള കേറ്ററിംഗ് അസോസിയേഷന്‍ സമരത്തിലേക്ക്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലണ്ടറിന് 148 രൂപാ വര്‍ധിപ്പിച്ച് 1388 രൂപയാക്കി.
കേറ്ററിംഗ് ഹോട്ടലുകള്‍ ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ക്കും വിലവര്‍ധന കനത്ത തിരിച്ചടിയാണ്. കേറ്ററിംഗ് മേഖലയിലെ പ്രത്യക്ഷവും പരോക്ഷവുമായി പണിയെടുക്കുന്ന ആയിരകണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളെയും സര്‍ക്കാരിന്റെ നയങ്ങള്‍കൊണ്ടു പട്ടണിയിലേക്കും ദാരിദ്രത്തിലേക്കും എത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോഴത്തെ ഭക്ഷ്യസുരക്ഷാ നിയമങ്ങളും അത് നടപ്പാക്കുന്ന രീതിയിലും രാജ്യത്തെ മുഴുവന്‍ ഭക്ഷ്യമേഖലയില്‍ ഉള്ളവരും ആശങ്കയിലാണ്. അരി, പച്ചക്കറി, തേങ്ങാ, എണ്ണ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില അനുദിനം കുതിച്ചു ഉയരുന്ന സാഹചര്യത്തില്‍ ഈ മേഖല നേരിടുന്ന പ്രതിസന്ധി പൊതുജനങ്ങളിലേക്കും ഭരണാധികാരികളുടെ ശ്രദ്ധയിലേക്കും കൊണ്ടുവരാന്‍ ഓള്‍ കേരള കേറ്ററിംഗ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഉപരോധിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ഓള്‍ കേരള കേറ്ററിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."