ഷഹീന് ബാഗ് മാതൃകയില്‍ സമരം; ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപ പിഴ
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല കാംപസില്‍ ഷഹീന്‍ബാഗ് മാതൃകയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളില്‍ നിന്നും പിഴയീടാക്കി. ജനുവരി 31 മുതല്‍ ഫെബ്രുവരി 2 വരെ കാംപസില്‍ നടത്തിയ ഷഹീന്‍ബാഗ് നൈറ്റിനെതിരേയാണ് സര്‍വകലാശാല അധികൃതരുടെ നടപടി. ഷഹീന്‍ബാഗ് നൈറ്റിന് നേതൃത്വം നല്കിയ മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് പിഴ ചുമത്തിയത്.
ഇതു സംബന്ധിച്ച് ഫെബ്രുവരി 18ന് നല്കിയ നോട്ടിസില്‍ സര്‍വകലാശാലാ അക്കൗണ്ട്സിലേക്ക് 10 ദിവസത്തിനുള്ളില്‍ പിഴ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നോട്ടിസിന് മുന്‍പ് ലഭിച്ച ഒരു മെമ്മോയില്‍ വിദ്യാര്‍ഥികളോട് പഠനത്തില്‍ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടിരുന്നു.
രാത്രി ഒന്‍പതു മുതല്‍ 2.30 വരെയായിരുന്നു പ്രതിഷേധന പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടികള്‍ക്ക് സര്‍വകലാശാല അനുമതി നിഷേധിച്ചിരുന്നെന്നും ഇത് മറികടന്നാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത് എന്നുമാണ് അധികൃതരുടെ വാദം. ഒപ്പം രാത്രി 11 മണിക്ക് ശേഷം സമരം നടത്തുന്നത് സര്‍വകലാശാല നിയമത്തിനെതിരാണെന്നും അധികൃതര്‍ പറയുന്നു.
എന്നാല്‍ പിഴയീടാക്കാനുള്ള നടപടിക്കെതിരേ കാംപസില്‍ പ്രതിഷേധം ശക്തമായി. പിഴയീടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സര്‍വലാശാല സ്റ്റുഡന്റ്സ് യൂനിയന്‍ ആവശ്യപ്പെട്ടു. കാംപസിനകത്ത് സര്‍വകലാശാലാ ചട്ടങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണെന്നും പിഴ അടയ്ക്കുന്നതിന് സമയപരിധി നല്‍കിയിട്ടില്ലെന്നും രജിസ്ട്രാര്‍ പി. സര്‍ദാര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."