പൊലിസുകാരെ കൊലപ്പെടുത്താനുള്ള ശ്രമം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍
പൊന്നാനി: ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിലും എസ്.ഐ അടക്കമുള്ള പൊലിസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. പൊന്നാനി കൊല്ലന്‍പടി സ്വദേശി കളങ്ങരപറമ്പില്‍ വൈശാഖ്, പൊന്നാനി പള്ളപ്രം സ്വദേശി കൊടക്കാട്ടുപറമ്പില്‍ രഞ്ജിത്, കാഞ്ഞിരമുക്ക്പൂക്രയില്‍ ഹൗസില്‍ ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതടെ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. .
ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് പിടികൂടുകയായിരുന്നു. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. പൊലിസിനു നേരെയുണ്ടായ അക്രമത്തില്‍ പൊന്നാനി എസ്.ഐ കെ. നൗഫല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ഫോട്ടോ പരിശോധിച്ച് ഓപറേഷന്‍ വിന്‍ഡോ പ്രകാരമാണ് പൊലിസ് തെരച്ചില്‍ നടത്തുന്നത്. പ്രകടനത്തില്‍ പങ്കെടുത്തവരുടെ 12 ബൈക്കുകള്‍ പിടികൂടി പൊലിസ് സ്റ്റേഷനിലേക്ക് നീക്കിയിരുന്നു. വധശ്രമം വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."