വികസനത്തിന്റെ വില 'കൊടുംവരള്‍ച്ച'
മട്ടന്നൂര്‍: കാലവര്‍ഷവും തുലാവര്‍ഷവും ഗണ്യമായി കുറഞ്ഞതോടെ ജില്ല കൊടുംവരള്‍ച്ചയുടെ പിടിയില്‍. വരള്‍ച്ച രൂക്ഷമായത് കാര്‍ഷികവിളകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ജനുവരി തുടക്കത്തില്‍ തന്നെ പകല്‍ച്ചൂട് വര്‍ധിച്ചു. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതിനാല്‍ ജലക്ഷാമവും നേരിട്ടുതുടങ്ങി. സാധാരണഗതിയില്‍ തുലാവര്‍ഷം നല്ലനിലയില്‍ കിട്ടുമായിരുന്നതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കുടിവെള്ളക്ഷാമം കടുത്തനിലയില്‍ അനുഭവപ്പെട്ടു തുടങ്ങുക.
ഇക്കുറി മഴ നന്നേ കുറയുകയും പകല്‍ച്ചൂട് വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ ജലസ്രോതസുകള്‍ മിക്കവാറും വറ്റിവരണ്ടു തുടങ്ങി.
മഴ കുറഞ്ഞതും ചൂട് കൂടിയതും കൃഷിക്കും പച്ചക്കറി അടക്കമുള്ള ഇടവിളകള്‍ക്കും ഭീഷണിയായി. ജൂണില്‍ ആരംഭിച്ച കാലവര്‍ഷം മൂന്നിലൊന്നു കുറഞ്ഞതും തുലാവര്‍ഷം പെയ്യാതെ പോയതുമാണ് വരള്‍ച്ചയ്ക്കു ശക്തിയേറാന്‍ കാരണം. ഭൂഗര്‍ഭജലം കുറഞ്ഞത് പരമ്പരാഗത സ്രോതസുകളായ നദികള്‍, തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയുടെ ജലവിതാനത്തെ സാരമായി കുറച്ചു. ഇതാണ് ജനുവരിയുടെ തുടക്കത്തില്‍തന്നെ ജലക്ഷാമത്തിനു വഴിതുറന്നത്.
ജില്ലയില്‍ തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണത്തിനും വിമാനത്താവളനിര്‍മാണത്തിനായുമായി നിരവധി കുന്നുകള്‍ ഇടിച്ചുനിരപ്പാക്കിയതുമാണ് പ്രദേശത്തെ വരള്‍ച്ച കൂടുതല്‍ കഠിനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."