HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ 3000 ടണ്‍ സ്വര്‍ണഖനി കണ്ടെത്തി
backup
February 22 2020 | 04:02 AM
ലഖ്നൗ:ഉത്തര്‍പ്രദേശിലെ സോനഭദ്രയില് 3000 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം സോനഭദ്രി ജില്ലയിലെ സോന പഹാഡി, ഹാര്‍ദി ബ്ലോക്കുകളിലാണ് ഖനി വ്യാപിച്ച് കിടക്കുന്നത്. യു.പി സര്‍ക്കാര്‍ ലേലനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറയുന്നു. പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."