'ഭാഗ്യം' വിറ്റുകിട്ടിയ തുകകൊണ്ട് സ്‌കൂളില്‍ ശുചിമുറികള്‍ നിര്‍മിച്ച് വിദ്യാര്‍ഥികളുടെ മാതൃക
കാഞ്ഞങ്ങാട്: ഭാഗ്യം വിറ്റുകിട്ടിയ കാശില്‍ സ്വന്തം സ്‌കൂളിന് ശുചിമുറികള്‍ നിര്‍മിച്ച്്് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സമൂഹത്തിനാകെ മാതൃകയായി. സ്‌കൂളിലെ ശുചിമുറികളും കുളിമുറിയും വൃത്തിഹീനവും പൊട്ടിപ്പൊളിഞ്ഞതമായതുമായിരുന്നു. ഈ സാഹചര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് അവര്‍ അധ്യാപകരുമായി ആലോചിച്ചു.
അധ്യാപകരുടെയും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടേയും സഹകരണത്തോടെ ലക്കിഡിപ്പ് കൂപ്പണ്‍ അച്ചടിച്ച് വില്‍പന തുടങ്ങി. സ്‌കൂള്‍ അവധി ദിവസങ്ങളിലും ഇടവേളകളിലും നാട്ടിലും നഗരങ്ങളിലും സ്‌കൂളിലെ കുട്ടികള്‍ കൂട്ടായ്മയോടെ ഭാഗ്യക്കുറി വില്‍പനക്കിറങ്ങി. തങ്ങളുടെ സ്‌കൂളിന്റെ ശുചമുറിക്കും മറ്റും വേണ്ടി ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ ലക്കിഡിപ്പ് വില്‍പനയിലൂടെ രണ്ടര ലക്ഷം രൂപ സമാഹരിച്ചു. ഒന്‍പതു ശുചിമുറികളും ഒരു കുളിമുറിയും നിര്‍മിച്ചു.
ശുചിമുറികള്‍ വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. റംഷീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ.വി സുരേഷ്ബാബു, മദര്‍ പി .ടി.എ പ്രസിഡന്റ് ബിസ്മിത സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."