ബൈക്ക് യാത്രികന് അപകടത്തില്‍പെട്ടു; കെ.എസ്.ഇ.ബി അധികൃതര്‍ക്കെതിരേ കേസ്
മയ്യില്‍: ബൈക്കില്‍ യാത്ര ചെയ്യവെ വൈദ്യുതി സര്‍വിസ് വയര്‍ പൊട്ടിവീണു കഴുത്തില്‍ കുടുങ്ങി ഡോക്ടര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പൊലിസ് കേസെടുത്തു.
കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയും മയ്യില്‍ സി.എച്ച്.സിയിലെ ഫിസിഷ്യനുമായിരുന്ന ഡോക്ടര്‍ സുഷോഭ്കുമാറി(25)നാണ് വൈദ്യുതി സര്‍വിസ് വയര്‍ കഴുത്തില്‍ കുടുങ്ങി പരിക്കേറ്റത്.
കഴിഞ്ഞ മാസം 28ന് രാത്രി മയ്യില്‍ കണ്ടക്കൈ റോഡിലാണ് അപകടം. മാങ്ങാട്ടുപറമ്പ് തവളപ്പാറയിലെ ക്വാര്‍ട്ടേര്‍സില്‍ നിന്നു സുഹൃത്തിനൊപ്പം മയ്യില്‍ വഴി ഇരിക്കൂര്‍ മാമാനിക്കുന്ന് ക്ഷേത്രദര്‍ശനത്തിന് പോകവേ സര്‍വിസ് വയറിനൊപ്പമുളള കമ്പി പൊടുന്നനെ പൊട്ടി വീണു കഴുത്തില്‍ ഉരഞ്ഞ് ബൈക്കില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ മയ്യില്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ വൈദ്യുതി വകുപ്പ് അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് പൊലിസില്‍ പരാതി നല്‍കിയത്. വളപട്ടണം സി.ഐയുടെ നിര്‍ദേശ പ്രകാരം പൊലിസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."