തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മാലിന്യ പ്രശ്‌നം രൂക്ഷം
തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ പലയിടത്തും അഴുകിയ നിലയിലാണ്. മാലിന്യം കുമിഞ്ഞു കൂടുന്നതിനസുരിച്ച് തെരുവുനായ ശല്യവും പരിസരത്ത് വ്യാപകമാണ്.
ദിവസേന നിരവധി യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കടന്നു പോകുന്ന ഇടമാണ് ഇത്തരത്തില്‍ മാലിന്യം നീക്കം ചെയ്യാതെ റെയില്‍വേ അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നത്. മിഷന്‍ ഹോസ്പിറ്റലിലേക്ക് പോകുന്ന പരിസരത്താണ് പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.
മുന്‍പ് റെയില്‍വേ അധികൃതര്‍ ശുചീകരണ പ്രവൃത്തി നടത്തിയിരുന്നെങ്കിലും നിലവില്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. എല്ലാവരും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെയാണ് ശുചീകരണ പ്രവൃത്തി നടത്താതതെന്നാണ് റെയില്‍വേ അധികൃതരുടെ വാദം. മേല്‍പ്പാലത്തിലൂടെ കടന്നുനീങ്ങുന്ന വാഹനങ്ങള്‍ റെയില്‍വെയുടെ കാട് മൂടിയ സ്ഥലത്ത് മാലിന്യം താഴെ ഇടുന്നത് സ്ഥിരം കാഴ്ചയാണ്.
അതുപോലെ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ വന്ന് മാലിന്യം ഇവിടെ തള്ളുന്നതും പതിവാണ്. റെയില്‍വെയുടെ സ്ഥലമായതിനാല്‍ നഗരസഭ അധികൃതരും ഇവിടെ തിരിഞ്ഞു നോക്കാറില്ല. ഇത്തരക്കാരെ പിടികൂടാന്‍ യാതൊരു പൊലിസ് സംവിധാനവും ഇവിടെയില്ല. പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയും തകൃതിയാണെന്നാണ് പരിസരവാസികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."