'പ്രളയക്കെടുതിയുടേത് സാമൂഹ്യബോധം ഉണര്‍ന്നുനിന്ന നാളുകള്‍'
തിരുനെല്ലൂര്‍: സകല സംവിധാനങ്ങളും തകിടം മറിഞ്ഞപ്പോള്‍ സദാ കോലം കെട്ടതെന്നു വിശ്വസിച്ച് പോന്നിരുന്ന സാമൂഹ്യ ബോധം അതിന്റെ ഉദാത്ത ഭാവത്തിലേയ്ക്ക് ഉണര്‍ന്നു നിന്ന നാളുകളായിരുന്നു പ്രളയക്കെടുതിയുടെ കാലമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട സഹോദരനു വേണ്ടി നന്മ തിരുനെല്ലൂരിന്റെ ശ്രമ ഫലമായി പണിപൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം മനസുകളിലേയ്ക്കാണ് നോക്കുന്നത്. ദൈവ സാന്നിധ്യവും മനസുകളിലാണ്. ജനങ്ങളുടെ വേഷഭൂഷാധികളിലല്ല കാര്യം. മറിച്ച് അവരില്‍ നിന്നുമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനം.നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ഥമായി രംഗത്തിറങ്ങുകയാണെങ്കില്‍ ഒന്നും അസംഭവ്യമല്ല എന്നും തങ്ങള്‍ പറഞ്ഞു. നന്മ പിന്നിട്ട വഴികള്‍ എന്ന സചിത്ര സമാഹാരം മുന്‍ മണലൂര്‍ എം.എല്‍.എ പി.എ മാധവന്‍ നന്മ തിരുനെല്ലൂര്‍ ടഷറര്‍ ആര്‍.കെ മുസ്തഫക്ക് കോപി നല്‍കിപ്രകാശനം ചെയ്തു. പ്രളയ കാലത്ത് സാന്ത്വന സേവന രംഗത്ത് നിറഞ്ഞ് നിന്ന അഷ്‌റഫ് അബദുല്‍ റഹ്മാന്‍, നൗഷാദ് ഇബ്രാഹിം,നൗഷാദ് കാദര്‍,മുഹ്‌സിന്‍ ഉമ്മര്‍,മുജീബ്. കെ.എസ്,ഷിഹാബുദ്ദീന്‍ ആര്‍.കെ,റഈസ് ഉസ്മാന്‍,അബദുല്‍ ഹഖീം ഉസ്മാന്‍,അബദുല്‍ ഫത്താഹ്,അഫ്‌സല്‍ ഇബ്രാഹിം,അബ്ബാസ്. പി.എസ്,ഹംറാസ് സലാം,റാഫി താമ്പത്ത്,ഫാഹിദ് മുഹമ്മദ് മഞ്ഞിയില്‍,
നിസാം, ഷെജീര്‍ എന്നിവരെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. കേരള സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ തിരുനെല്ലൂര്‍ പ്രതിഭകളായ ഫാസില്‍ അബ്ദുല്ല, മുഹമ്മദ് ഷാഫി, അഷ്‌റഫ്,സഅദ് ഉസ്മാന്‍,അമ്രാസ്ഭ അഹമദ്, ഹഫ്‌സല്‍ സിദ്ദീഖ് എന്നിവരും ആദരവിന് അര്‍ഹരായി.
ഗ്രാമത്തിന്റെ ഗ്രാമീണരുടെ സകല തുടിപ്പുകളും പകര്‍ത്തുന്ന അസീസ് മഞ്ഞിയിലിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നന്മയുടെ പുരസ്‌കാരം നല്‍കി ആദരിച്ചു. സി.എച്ച് റഷീദ് (മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി), പൂന കേരള ജമാഅത്തുല്‍ മുസ്ല്‍മീന്‍ അധ്യക്ഷന്‍ പി.എ ജാഫര്‍, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍, ബിന്ദു ലാല്‍ (എസ്.ഐ പാവറട്ടി), അസ്ഗര്‍ അലി തങ്ങള്‍ പാടൂര്‍ (മുന്‍ പ്രസിഡന്റ് പാടൂര്‍ മഹല്ല്), ജഅഫര്‍ സാദിഖ് തങ്ങള്‍ പാടൂര്‍, ഷെരീഫ് ചിറക്കല്‍ (വാര്‍ഡ് മെംബര്‍), ഹാരിസ് കോട്ടപ്പടി, മലായ അബൂബക്കര്‍ ഹാജി, അഡ്വ.മുഹമ്മദ് ഗസാലി, മഹല്ല് പ്രതിനിധികളായ ബഷീര്‍ ജാഫ്‌ന പാവറട്ടി, ജിനി തറയില്‍ പുതുമനശ്ശേരി,നവാസ് പാലുവായ്, മുഈനുദ്ധീന്‍ ഹാജി പണ്ടാറക്കാട്, ആര്‍.യു അക്ബര്‍ പുവ്വത്തൂര്‍, എ.പി ഹമീദ് പൈങ്കണ്ണിയൂര്‍, മുസ്തഫ തങ്ങള്‍ മുല്ലശ്ശേരി കുന്നത്ത്, മുസ്തഫ പൈനിയില്‍ പാടൂര്‍, സുബൈര്‍ പി.എം തിരുനെല്ലൂര്‍, തിരുനെല്ലുരിന്റെ സഹൃദയരായ ഹാജി എം.കെ അബൂബക്കര്‍ മാസ്റ്റര്‍, വി.കെ കാസിം ഹാജി, ആ.കെ ഹമീദ് ഹാജി, എന്‍.കെ മുഹമ്മദലി ഹാജി, വി.എം കാദര്‍മോന്‍ ഹാജി, നൗഷാദ് അഹമ്മദ്, ഉസ്മാന്‍ പി.ബി, എം.പി സഗീര്‍, സുബൈര്‍ അബൂബക്കര്‍, ആര്‍.വി കബീര്‍, വി.കെ അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."