കാരൂര്‍ അങ്കണവാടിക്ക് വൈദ്യുതി കണക്ഷന് ലഭിച്ചു; ഇനി വേണ്ടത് വാട്ടര്‍ കണക്ഷന്
മാള: കാരൂര്‍ അങ്കണവാടിയില്‍ എത്തുന്ന കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്ന് വൈദ്യുതി കണക്ഷന് ലഭിച്ചു. വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് അങ്കണവാടിയിലേക്ക് വൈദ്യുതി കണക്ഷന് ലഭിച്ചത്. സി.എന്‍ ജയദേവന് എം.പിയുടെ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച 66000 രൂപ ഉപയോഗിച്ചാണ് ഇലക്ട്രിഫിക്കേഷന് നടത്തിയത്.
മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാരൂര്‍ ദുബായി റോഡിലുള്ള 132-ാം നമ്പര്‍ അങ്കണവാടി ഏതാനും വര്‍ഷം മുന്‍പ് വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
കാരൂര്‍ സ്വദേശി വലിയത്ത് സുലൈമാന്‍ മാഷ് സൗജന്യമായി അങ്കണവാടിക്കു വേണ്ടി അഞ്ച് സെന്റ് ഭൂമി നല്‍കിയതോടെയാണ് കെട്ടിടം നിര്‍മാണത്തിന് വഴി തെളിഞ്ഞത്.
വൈകാതെ എം.പി ഫണ്ടില്‍ നിന്ന് കെട്ടിട നിര്‍മാണത്തിന് തുക അനുവദിച്ചു. കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാല്‍ അങ്കണവാടി കുട്ടികളും ജീവനക്കാരും ദുരിതത്തിലായി.
ഈ സാഹചര്യത്തില്‍ സുപ്രഭാതം പത്രമാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത്. ഇതോടെ അങ്കണവാടി വൈദ്യുതീകരണത്തതിനു ഫണ്ട് ലഭിക്കുകയാണുണ്ടായത്.
ഇപ്പോഴും കുടിവെള്ളത്തിനായി റോഡിനപ്പുറത്തുള്ള വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനില്‍ നിന്നാണ് വെള്ളം കൊണ്ട് വരുന്നത്.
അങ്കണവാടിക്ക് വാട്ടര്‍ കണക്ഷന് നല്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."