'ഭവനം ഗണിതം കൗതുകം' സബ്ജില്ലാ തലത്തിലേക്കും
കൂറ്റനാട്: പൊതുവിദ്യാലയങ്ങളിലെ ക്ലാസ് റൂമുകള്‍ ഹൈടെകായി മാറുന്ന സാഹചര്യത്തില്‍ നൂതന സങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതപഠനം എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിന്ന് സഹായകമായ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് അംഗീകാരം നേടിയ, 'ഭവനം ഗണിതം കൗതുകം' എന്ന പദ്ധതി ജില്ലയിലെ തൃത്താല സബ് ജില്ലയിലെ സര്‍ക്കാര്‍ ഹൈ സ്‌കൂളുകളില്‍ നടപ്പിലാക്കുന്നു. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗണിത അധ്യാപകന്‍ തോംസണ്‍ കെ. വര്‍ഗീസ് വ്യക്തിഗത ഗവേഷണംനടത്തി കേരളത്തിലെ മികച്ച ഗണിത പ്രൊജ്കടായി അംഗീകാരം നേടിയതാണ് ഈ പദ്ധതി.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ നിലവാരത്തിനുനസരിച്ച് പാഠഭാഗങ്ങളില്‍നിന്ന് ഗണിത ചോദ്യങ്ങള്‍ നിര്‍മിച്ച് രക്ഷിതാക്കള്‍ വഴി വീട്ടില്‍ എത്തിച്ച് ഉത്തരങ്ങള്‍ ഗൂഗിള്‍ ഫോമില്‍ സമര്‍പ്പിക്കുന്നതാണ്. കുട്ടികള്‍ക്ക് ഓരോദിവസവും എടുക്കുന്ന ഗണിത പാഠഭാഗങ്ങള്‍ കൂടുതല്‍ താല്പര്യത്തോടെ വീടുകളില്‍ പോയി പഠിക്കാനും കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ സൗകര്യങ്ങളുപയോഗിച്ച് രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കാനും കഴിയുന്ന രീതിയാണ് ഹൈടെക് ഗണിത പദ്ധതി.
ആനക്കര സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണമാണ് തുടര്‍ന്ന് സബ് ജില്ലാ തലത്തില്‍ ഗണിത പദ്ധതി നടപ്പാക്കുന്നതിന് എസ്.ഇ.ആര്‍.ടി 80,000 രൂപ സഹായം അനുവദിച്ചു. 150 ദിവസത്തിനകം പദ്ധതി സബ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പദ്ധതി എസ്.ഇ.ആര്‍.ടി ഏറെ ഗുണകരമാണെന്ന് ബോധ്യപ്പെട്ടാല്‍ സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസവകുപ്പിന് സാധിക്കും. അധ്യായന വര്‍ഷത്തെ വ്യക്തിഗത ഗവേഷണത്തില്‍ തിരഞ്ഞെടുത്ത ഒരു പ്രോജക്ടാണിത്. ചാലിശ്ശേരി സ്വദേശിയാണ് തോംസണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."