ജില്ലയിലെ ആദ്യ സാനിറ്ററി നാപ്കിന് നിര്‍മാണ കേന്ദ്രം വാണിയംകുളം പഞ്ചായത്തില്‍
പാലക്കാട്: വാണിയംകുളം പഞ്ചായത്തില്‍ ആരംഭിക്കുന്ന കടുംബശ്രീയുടെ ജില്ലയിലെ ആദ്യ സാനിറ്ററി നാപ്കിന് യൂനിറ്റ് നിര്‍മാണ കേന്ദ്രം 'റിലാക്സ് ' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പ്രിയ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെയും വാണിയംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പനയൂര്‍ വായനശാലക്ക് സമീപമുള്ള കെട്ടിടത്തിലാണ് നാപ്കിന് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ച് ലക്ഷം രൂപാ ചെലവില്‍ സ്ഥാപിച്ച യൂനിറ്റില്‍ പ്രതിദിനം 600 നാപ്കിനുകള്‍ ഉല്പാദിപ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
നാല് കുടുംബശ്രീ യൂനിറ്റുകളില്‍നിന്നുള്ള 10 വനിതകള്‍ക്ക് പരിശീലനം നല്കിയ ശേഷമാണ് നിര്‍മാണം ആരംഭിക്കുന്നത്. അണുവിമുക്തമാക്കാനുള്ള യന്ത്രം അടക്കം അഞ്ച് യന്ത്രങ്ങളാണ് യൂനിറ്റിലുള്ളത്. കെമിക്കല്‍ ഇല്ലാത്ത ഉന്നതനിലവാരമുള്ള വിങ്സ് നാപ്കിനുകളാണ് യൂനിറ്റില്‍ നിര്‍മിക്കുക. വാണിയംകുളം ഗ്രാമപഞ്ചായത്തിലെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് പുറമേ ജില്ലയിലെ ആശുപത്രികളെയും സ്കൂളുകളെയും സമീപിച്ച് വിപണനം നടത്താനാണ് റിലാക്സ് ലക്ഷ്യമിടുന്നത്.
പനയൂരില്‍ നടന്ന പരിപാടിയില്‍ ഒ. ജയപ്രഭ, കെ. ഭാസ്ക്കരന്‍, പി. സെയ്തലവി, അസിസ്റ്റന്റ് കോഡിനേറ്റര്‍ സീനത്ത്, അമൃത, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."