ബാഗില്‍ ബോംബുണ്ടെന്ന് കള്ളം പറഞ്ഞ മോഡല്‍ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍
മുംബൈ: തന്റെ സുഹൃത്തിന്റെ ബാഗില്‍ ബോംബുണ്ടെന്ന് കള്ളം പറഞ്ഞു ബഹളമുണ്ടാക്കിയ മോഡലിനെ പൊലിസ് അറസ്റ്റ് ചെയ്തു. സഹര്‍ വിമാനത്താവളത്തില്‍ വെച്ചാണ് സുരക്ഷാ പരിശോധനയ്ക്കിടെ കള്ളം പറഞ്ഞ് യുവതി ആശങ്ക സൃഷ്ടിച്ചത്.
ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ 27 കാരി കന്‍ചന്‍ താക്കൂറാണ് അറസ്റ്റിലായത്. ആശങ്ക ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സി.ഐ.എസ്.എഫിനെ വിളിച്ചുവരുത്തി.
ശേഷം സി.ഐ.എസ്.എഫ് താക്കൂറിന്റെയും സുഹൃത്തുക്കളുടേയും ബാഗുകള്‍ പുറത്തെടുത്ത് പരിശോധന നടത്തി. അപ്പോഴാണ് ബോംബുണ്ടെന്ന് താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്ന് യുവതി വെളിപ്പെടുത്തിയത്. എന്നാല്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്ത അധികൃതര്‍ യുവതിയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താക്കൂറിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളോടും നഗരം വിട്ട് പുറത്തുപോവരുതെന്നും പൊലിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."