HOME
DETAILS
MAL
നിസ്കാരത്തിനു ദേവാലയത്തിന്റെ പാരിഷ് ഹാള്‍ വിട്ടുനല്‍കി
backup
February 23 2020 | 04:02 AM
ഇരിട്ടി: മഗ്രിബ് നമസ്കരത്തിനു ക്രൈസ്തവ ദേവാലയത്തിന്റെ പാരിഷ്ഹാള്‍ തുറന്നുനല്‍കി വൈദികനും ദേവാലയ അധികൃതരും. എടൂര്‍ സെന്റ് മേരിസ് ഫൊറോനാ ദേവാലയ പാരീഷ് ഹാളാണ് മുസ്ലിം സഹോദരങ്ങള്‍ക്കായി തുറന്നുനല്‍കിയത്.
ആറളം പൗരാവലിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ ആറളത്തുനിന്ന് ചെടിക്കുളം വഴി എടൂരിലേക്ക് ലോങ് മാര്‍ച്ച് നടത്തിയിരുന്നു. സമാപന സ്ഥലമായ എടൂരില്‍ മാര്‍ച്ച് എത്തിയപ്പോള്‍ മഗ്രിബ് നമസ്കാരത്തിനുള്ള സമയമായി.
നൂറുകണക്കിന് വിശ്വാസികളും മാര്‍ച്ചില്‍ അണിനിരന്നിരുന്നു. മസ്ജിദ് ഇല്ലാത്തതിനാല്‍ പള്ളി വക സ്കൂള്‍ മൈതാനം തങ്ങളുടെ നിസ്കാരം നിര്‍വഹിക്കാനായി അനുവദി ക്കുമോയെന്ന് ഫൊറോനാ വികാരിയോടു ചോദിച്ചു. പൊടിമണ്ണ് നിറഞ്ഞ മൈതാനത്തേക്കാള്‍ പ്രാര്‍ഥനയ്ക്കു പാരിഷ്ഹാള്‍ ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."