ജപ്പാന് കപ്പലില്‍ ഇനിയും ഇന്ത്യക്കാരുണ്ടെന്ന് എംബസി
ടോക്കിയോ: യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞുവച്ച ആഡംബരക്കപ്പലില്‍ ഇനിയും ഇന്ത്യക്കാരുണ്ടെന്ന് എംബസി. കപ്പലില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്കു കൊറോണ ബാധിച്ചോയെന്നു പരിശോധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവില്‍ ആയിരത്തിലേറെ യാത്രക്കാരും ജീവനക്കാരും ഡയമണ്ട് പ്രിന്‍സസ് കപ്പലിലുണ്ടെന്നു ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹൈഡ് സുഗ പറഞ്ഞു. വൈറസ് ബാധിക്കാത്ത യാത്രക്കാരെയെല്ലാം വിട്ടയച്ചിട്ടുണ്ട്.
ഫെബ്രുവരി മൂന്നിനാണു കപ്പല്‍ കടലില്‍ നങ്കൂരമിട്ടത്. 138 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3,711 പേരാണു കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ തുടരുന്ന ഇന്ത്യക്കാരടക്കം എല്ലാവര്ക്കും കൊറോണ പരിശോധന നടത്തുമെന്നും ആര്‍ക്കും വൈറസ് ബാധയുണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. കപ്പലിലെ എട്ട് ഇന്ത്യക്കാരടക്കം 634 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."