പെരിങ്ങാവ് ഭാഗത്ത് കിണറുകളിലും കുളത്തിലും ജലനിരപ്പ് കൂടി
കൊണ്ടോട്ടി: കത്തുന്ന വേനലില്‍ ചെറുകാവ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പെരിങ്ങാവ് ജുമാഅത്ത് പള്ളിക്കു സമീപം എട്ട് വീടുകളില്‍ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. വയല്‍ക്കരക്ക് സമീപം കുമരമംഗലത്ത് ശ്രീധരന്‍ നായരുടെ കൈവശമുളള കുളവും നിറഞ്ഞു കവിഞ്ഞു. മഴയില്ലാതെ തന്നെ പെരിങ്ങാവ് ഭാഗത്ത് കിണറുകളിലും കുളത്തിലും വയലിലും ജലനിരപ്പ് ഉയര്‍ന്നത് നാട്ടുകാര്‍ക്ക് വിസ്മയമായി. ഇന്നലെയാണ് മേഖലയിലെ എട്ട് കിണറിലും ഒരു കുളത്തിലും വാഴത്തോപ്പിലും ജലനിരപ്പ് ഉയര്‍ന്നതായി കണ്ടത്.
പെരിങ്ങാവ് അബൂബക്കര്‍, ഉണ്ണീന്‍, അബ്ദുല്ല, വിജയന്‍, സുബ്രഹ്മണ്യന്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ദാസന്‍ മാസ്റ്റര്‍, വാസു എന്നിവരുടെ വീട്ടിലെ കിണറുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. ഒരു പടവ് വെള്ളം വരെ കിണറുകളില്‍ കൂടിയതായി പ്രദേശവാസികള്‍ പറയുന്നു.
സമീപത്തെ ശ്രീധരന്‍ നായരുടെ പറമ്പിലെ കുളത്തിലും വെള്ളം കൂടിയിട്ടുണ്ട്. വയലിനോട് ചേര്‍ന്നുളള പ്രദേശങ്ങളാണിവ. ജലനിരപ്പ് ഉയര്‍ന്ന കിണറുകള്‍ക്ക് എതിര്‍വശമുള്ള രണ്ടു വീടുകളിലെ ജലനിരപ്പ് താഴ്ന്നതായും കണ്ടു.
സമീപത്ത് തന്നെയുള്ള വയലിലെ വാഴത്തോട്ടത്തില്‍ വേനലില്‍ വിണ്ടു കീറിയ ഭാഗത്ത് വെളളം നില്‍ക്കുന്നുമുണ്ട്. രാവിലെയാണ് വെള്ളമുയര്‍ന്ന് വരുന്നതായി കണ്ടെത്തിയത്.
വാര്‍ത്ത പരന്നതോടെ നിരവധി ആളുകളാണ് ഇവിടെക്ക് എത്തുന്നത്. കടുത്ത വേനല്‍ ചൂടിനിടയില്‍ ഇടമഴ പോലുമില്ലാത്ത സമയത്ത് കിണറുകളിലും മറ്റും വെളളം വര്‍ധിച്ചത് അനുഗ്രഹമായി കരുതുകയാണ് നാട്ടുകാര്‍. ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.എ ജലീല്‍, അംഗങ്ങളായ കെ.പി ഉണ്ണി, പി.പി ശ്രീനിവാസന്‍, കെ ഹേമകുമാരി എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇതുവഴി പോകുന്നതായി പറയുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."