HOME
DETAILS

മുത്വലാഖ് നിയമത്തെ ചോദ്യംചെയ്ത് വനിതാലീഗ് സുപ്രിംകോടതിയില്‍

  
backup
February 23 2020 | 07:02 AM

triple-talaq-criminal-offense-women-league-supremecourt-2020

 

ന്യൂഡല്‍ഹി: 2019 ല്‍ പാസാക്കിയ മുത്വലാഖ് നിയമത്തിനെതിരെ വനിതാ ലീഗ് സുപ്രിംകോടതിയില്‍. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം അത്യന്തം സ്ത്രീവിരുദ്ധവും കുടുംബബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് സുപ്രിം കോടതിയെ സമീപിച്ചത്. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുത്വലാഖ് ചൊല്ലിയതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തിയാല്‍ ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കുന്നത് ഭാര്യയെയും കുട്ടികളെയും അനാഥമാക്കും. വിവാഹത്തിലെ തര്‍ക്കം ഏതെങ്കിലും തരത്തില്‍ ഒത്ത് തീര്‍ക്കാന്‍ സാധ്യത ഉണ്ടെങ്കിലും ഈ നിയമത്തോടെ അത് പൂര്‍ണ്ണമായും അവസാനിക്കുമെന്നും നൂര്‍ബിന റഷീദ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നൂര്‍ബിന റഷീദിന് വേണ്ടി അഭിഭാഷകന്‍ ആയ സുള്‍ഫിക്കര്‍ അലി ആണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുത്വലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ വിവിധ ഹരജികളില്‍ സുപ്രിംകോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  a minute ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  30 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  36 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago