കുമ്പിടി മേഖലയില്‍ അടമ്പ് ചെടി വ്യാപകം കര്‍ഷകര്‍ വെട്ടിലായി
ആനക്കര: ആനക്കര പഞ്ചായത്തിലെ കുമ്പിടി മേഖലയില്‍ അടമ്പ് ചെടി വ്യാപകം കര്‍ഷകരും വഴിയാത്രക്കാരും ദുരിതത്തില്‍.
കുമ്പിടിയിലൂടെ കടന്നു പോകുന്ന പരപ്പന്‍ തോടില്‍ വ്യാപകമായി അടമ്പ് ചെടി വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വെളളം ഒഴുകി പോകുന്നതിന് തടസമാകുന്നതിനാല്‍ പാടങ്ങളില്‍ കൃഷിയിറക്കാന്‍ കവഴിയാത്ത സാഹചര്യമാണ് ഉളളത്. ഇതിന് പുറമെ ഉമ്മത്തൂര്‍ പാടശേഖരത്ത അടമ്പ് ചെടി നെല്‍കൃഷിയും മറ്റ് കൃഷികള്‍ ചെയ്യുന്നതിനും തടസമായിട്ടുണ്ട്. ഇതിന് പുറമെ കുമ്പിടി കാങ്കപ്പുഴ റോഡില്‍ വഴിമുടക്കി അടമ്പ് ചെടിവളരുന്നു.
കുമ്പിടിയില്‍ നിന്ന് കടവുവരെയുളള റോഡിലേക്കാണ് പാടശേഖരത്ത് നിന്ന് ചെടിവളര്‍ന്ന് റോഡ് കൈയ്യടക്കിയിട്ടുളളത്. ഇത് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനും കാല്‍നടയാത്രകാര്‍ക്കും തടസം സൃഷ്ട്ടിക്കുന്നു. ഇതിന് പുറമെ പാടശേഖരങ്ങളില്‍ വ്യാപകമായി അടമ്പ് ചെടിവളരുന്നത് മൂലം കൃഷിചെയ്യുന്നതിനും തടസമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."