ഭിന്നശേഷി കുട്ടികളുടെ കുടുംബസംഗമവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി
അരീക്കോട്: പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബ സംഗമവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി.
അരീക്കോട് പഞ്ചായത്തിലെ 207 കുട്ടികള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളും ഈ കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് മരുന്നുകള്‍ വില കുറച്ചായിരിക്കും ഇനി നല്‍കുക. ബാങ്കുകളിലും മറ്റു ആവശ്യ സ്ഥാപനങ്ങളിലും പ്രത്യേക പരിഗണനയും നല്‍കും. ലുഖ്മാന് അരീക്കോടിന്റെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും നടന്നു.
പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ അധ്യക്ഷയായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.വി മനാഫ്, ഇസ്മായില്‍ മൂത്തേടം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹ്മാന്, ഉമ്മര്‍ വെള്ളേരി, സി അബ്ദുറഹ്മാന് മാസ്റ്റര്‍, ശ്രീപ്രിയ, പഞ്ചായത്ത് സെക്രട്ടറി സി.പി സുബൈര്‍, ഡോ. ലബീദ്, ഡോ. സാബിര്‍ നാലകത്ത്, അഷ്കര്‍, ഡോ. പി.കെ ലുഖ്മാന്, പി.എം ലുഖ് മാന്‍, പഞ്ചായത്ത് അംഗങ്ങളായ സറീന ജാഫര്‍, വി.പി സുഹൈര്‍, എം.എം ഷാഫി, എം.പി അബൂബക്കര്‍ സിദ്ധീഖ്, എ ഷീന, എം ഭാസ്ക്കരന്‍, പി സനാവുള്ള, എ.പി ബീന, കെ നിഷ, എം.പി രമ, പി ശിഹാബുദ്ധീന്‍, സി.പി ശ്രീജ, പി ഗീത, കെ.പി ഫാത്തിമക്കുട്ടി, കെ രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."