സൗജന്യ എംപ്ലോയ്‌മെന്റ് രജിസട്രേഷന്‍ ക്യാംപ്
പാലക്കാട്: അംഗപരിമിതര്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി എംപ്ലോയ്‌മെന്റ് രജിസട്രേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നു.
ജില്ലയിലെ മുഴുവന്‍ അംഗപരിമിതരെയും കണ്ടെത്തി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം അതാത് സ്ഥലത്ത് വെച്ചാണ് ക്യാംപ്. 14 വയസ്സ് പൂര്‍ത്തിയാക്കിയ അര്‍ഹരായവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മേല്‍ വിലാസം തെളിയിക്കുന്ന രേഖകള്‍, സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ക്യാംപില്‍ പങ്കെടുക്കാവുന്നതാണ്.
ക്യാംപ് സംഘടിപ്പിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സര്‍ക്കാര്‍, ഇതര സന്നദ്ധ സ്ഥാപനങ്ങള്‍ എന്നിവര്‍ ജൂണ്‍ 20ന് മുന്‍പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍ : 0491 2505204.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."