തെരുവ് നായകള്‍ക്കിടയിലും ജിമ്മി ഓമനയാകുന്നു
കൊടുങ്ങല്ലൂര്‍: ഇത് ജിമ്മി എന്ന അര്‍ജുന്‍. നഗരം തെരുവുനായകളുടെ പിടിയിലമരുമ്പോഴും ഈ നായ വടക്കെനടയിലെ ഓട്ടോറിക്ഷക്കാരുടെയും, കടയുടമകളുടെയും ഓമനയാണ്. ഇടതുകൈ ഒടിഞ്ഞുതൂങ്ങിയാണ് വര്‍ഷങ്ങളായി ഇവന്റെ നടപ്പ്.
കിഴക്കെനടയിലെ ഒരു വീട്ടിലെ വളര്‍ത്തുനായ ആയിരുന്നു. ഒരു ദിവസം വീട്ടുകാര്‍ ഗെയിറ്റിന് പുറത്താക്കി വാതിലടച്ചപ്പോള്‍ തൊട്ടു സമീപത്തെ പോളക്കുളം ടൂറിസ്റ്റ് ഹോമിലായി ഇവന്റെ വാസം. ഇവര്‍ നായക്ക് ജിമ്മിയെന്ന് പേരിട്ടു. ഭക്ഷണവും മറ്റുമായി ഇവന്‍ നല്ല അനുസരണയോടെ ഇവിടെ കഴിയുന്നതിനിടയില്‍ വടക്കെനടയില്‍ വെച്ച് ഇവന്റെ കൈയ്യില്‍ കാര്‍ കയറി ഇടതു കൈ ഒടിഞ്ഞു.
വടക്കെനടയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപം വെച്ചായിരുന്നു സംഭവം. ഉടനെ ഓട്ടോറിക്ഷക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതോടെ ഇവന്‍ രക്ഷപ്പെട്ടു. പക്ഷേ ഇവന്റെ ഒരു കൈ ഒടിഞ്ഞുപോയിരുന്നു. വീണ്ടും ഇവന്‍ വടക്കെ നടയില്‍ തിരിച്ചെത്തി.
എങ്കിലും മൂന്ന് നേരവും ടൂറിസ്റ്റ് ഹോമിലെത്തി മുടങ്ങാതെ ഭക്ഷണം കഴിക്കും. ഇപ്പോള്‍ അങ്ങോട്ടുള്ള യാത്രക്ക് മുടക്കം വന്നു അതോടെ ഇവിടെ നിന്ന് ദിവസവും ഇവന് കൃത്യമായി ഭക്ഷണം വടക്കെ നടയിലെത്തും. വടക്കെനടയില്‍ അഞ്ചും പത്തും അടങ്ങുന്ന തെരുവ് നായകൂട്ടം യാത്രകാര്‍ക്കും മറ്റും ഭീഷണിയായി വിലസുമ്പോഴും മുടന്തി മുടന്തി നീങ്ങുന്ന അര്‍ജുന്‍ വടക്കെനടയിലെത്തുന്നവരുടെ ഓമനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."