റോബിന് വടക്കുംചേരി സി.പി.എം സഹയാത്രികന്: സണ്ണിജോസഫ് എം.എല്‍.എ
കേളകം: പീഡന കേസില്‍ പ്രതിയായി റിമാന്‍ഡിലായ റോബിന് വടക്കുംചേരി സി.പി.എം സഹയാത്രികനാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ ആരോപിച്ചു. പീഡനത്തിനിരയായ കൊട്ടിയൂര്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടിയൂര്‍ പള്ളി വികാരി സ്വീകരിച്ച നിലപാട് എന്തെന്ന് എല്ലാവര്‍ക്കുമറിയാം.വിവാദത്തില്‍പെട്ട സ്കൂളിലെ ഒരു പൊതുപരിപാടിക്കും എന്നെ പങ്കെടുപ്പിച്ചിട്ടില്ല.
ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ട വേദികള്‍ തന്നെ വളരെ കുറവാണെന്നിരിക്കെയാണ് എം.എല്‍.എ കേസൊതുക്കാന്‍ ശ്രമിച്ചുവെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നത്. കൊട്ടിയൂര്‍ സംഭവം താന്‍ എതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയെന്ന് തെളിയിക്കാന്‍ പി ജയരാജനോട് വിനീതമായി അപേക്ഷിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു. ഇന്ദിര ശ്രിധരന്‍, പി.സി രാമകൃഷ്ണന്, ലിസ്സി ജോസഫ്, ശശിന്ദ്രന് തുണ്ടിത്തറ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."