HOME
DETAILS
MAL
താലൂക്ക് ഗവ: ആശുപത്രിയില്‍ തീപിടിത്തം
backup
March 04 2017 | 18:03 PM
കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ: ആശുപത്രിയില്‍ തീപിടിച്ചു. ആശുപത്രിയിലെ ശതാബ്ദി സ്മാരക മന്ദിരത്തില്‍ താഴത്തെ നിലയില്‍ പുരുഷന്മാരുടെ വാര്‍ഡിനോട് ചേര്‍ന്നാണ് തീപിടിച്ചത്. ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു സംഭവം. മൂന്നു നില കെട്ടിടത്തിന്റെ ചുവരില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി മെയിന്‍ സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിയോടെ കത്തുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ രോഗികളും ജീവനക്കാരും ഭീതിയോടെ പുറത്തേയക്ക് ഇറങ്ങിയോടി. ഉടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതരായി മാറ്റുകയും തീയണയക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."