കമല്‍നാഥ് പഞ്ചാബിന്റെ ചുമതല ഒഴിയുന്നു
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ ചുമതല ഒഴിയുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കമല്‍നാഥ്. സിഖ് കലാപവുമായി ബന്ധപ്പെട്ട് പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചുമതല ഒഴിയുന്നത്. ഇതു സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം കത്തെഴുതി.
1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ അരോപണ വിധേയനായ കമല്‍ നാഥിനെ സംസ്ഥാനത്തിന്റെ ചുമതല ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നിരുന്നു.
സിഖ് കലാപവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് ഉയരുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നാനാവതി കമ്മിഷന്‍ തന്നെ കുറ്റവിമുക്തനാക്കിയിരുന്നുവെന്നും ഇപ്പോഴത്തെ നീക്കം വിലകുറഞ്ഞ രാഷ്ടീയ തന്ത്രമാണെന്നും കമല്‍നാഥ് സോണിയക്കയച്ച കത്തില്‍ പറയുന്നു.
കമല്‍നാഥിന്റെ രാജി സോണിയ ഗാന്ധി അംഗീകരിച്ചതായി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."