HOME
DETAILS

13 വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം ദ്രവിക്കാത്ത നിലയില്‍ കണ്ടെത്തി

  
backup
January 24 2019 | 04:01 AM

bekal-news-24-01-2019

ബേക്കല്‍: 13 വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം ദ്രവിക്കാത്ത നിലയില്‍ കണ്ടെത്തി. ബേക്കല്‍ മവ്വല്‍ രിഫായിയാ മസ്ജിദ് പരിസരത്തെ ഖബറിസ്ഥാനിലെ ഒരു ഖബറിലെ മൃതദേഹമാണ് ദ്രവിക്കാത്ത നിലയില്‍ കണ്ടെത്തിയത്. പള്ളി പുനര്‍ നിര്‍മിക്കുന്നതിനുവേണ്ടി പില്ലറുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കുന്നതിനിടയിലാണ് ഒരു ഖബറില്‍നിന്നു ലേപനത്തിന്റെ മണം ശക്തമായ തോതില്‍ പുറത്തേക്കു വന്നതെന്ന് ജമാഅത്ത് സെക്രട്ടറിമാരില്‍ ഒരാളും നിര്‍മാണ കമ്മിറ്റി ചെയര്‍മാനുമായ ഷാഫി യൂസഫ് പറഞ്ഞു. പള്ളി പുനര്‍നിര്‍മാണം നടത്തുമ്പോള്‍ സ്ഥലം കൂട്ടിയെടുക്കുന്നതിനു വേണ്ടി നിശ്ചയിക്കുകയും ഇതിന്റെ ഭാഗമായി പഴയ പള്ളിപരിസരത്തുണ്ടായിരുന്ന ചില പഴയ ഖബറുകള്‍ കുഴിയില്‍ ഉള്‍പ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു.  ഒരാഴ്ച മുന്‍പ് ചെറിയ ജെ.സി.ബി കൊണ്ടുവന്നു കുഴിയെടുക്കുന്നതിനിടയിലാണ് മൃതദേഹം കഫന്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന സുഗന്ധലേപനത്തിന്റെയും അത്തറിന്റെയും വാസന ശക്തമായി പുറത്തേക്കു വമിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സുഗന്ധം പുറത്തേക്കു വന്ന ഖബര്‍ ജോലിക്കാര്‍ തുറന്നത്. പാവ് കല്ല് ഉയര്‍ത്തിയതോടെ മൃതദേഹം പൊതിഞ്ഞിരുന്ന തുണി യാതൊരു കേടുപാടുകളും കൂടാതെ കണ്ടെത്തുകയായിരുന്നു. തുണി വലിച്ചെടുത്തപ്പോള്‍ തുണിക്കു നല്ല ബലം ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് പാവ് കല്ല് അതെ പടി മൂടിവച്ച് മരിച്ചയാളുടെ ബന്ധുക്കളെ ഖബറിസ്ഥാനില്‍ കൊണ്ട് വരുകയും അവര്‍ മൃതദേഹത്തിന്റെ തലഭാഗത്തു നിന്നും തുണിമാറ്റി നോക്കിയതോടെ മൃതദേഹത്തിന്റെ മുഖം 13 വര്‍ഷം മുന്‍പ് മറവ് ചെയ്ത അതെ അവസ്ഥയില്‍ കാണുകയുമായിരുന്നു. തുടര്‍ന്ന് ഖബറിടം അതെ പാടി മൂടിവെക്കാന്‍ ബന്ധുക്കള്‍ ജമാഅത്ത് ഭാരവാഹികളോട് പറയുകയും ചെയ്തു. വാര്‍ത്ത ചില സോഷ്യല്‍ മീഡിയകളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടതോടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇന്നലെ പള്ളിപരിസരത്ത് എത്തി. തുടര്‍ന്ന് മൃതദേഹത്തിന്റെ കൈയും കാലും ഉള്‍പ്പെടെ യാതൊരു പോറലും ഏല്‍ക്കാത്ത രീതിയില്‍ ഉള്ളതായി അവര്‍ മനസിലാക്കിയതായും ഷാഫി യൂസഫ് പറഞ്ഞു.  മൗവ്വലിലെ ഹസൈനാറിന്റെ മകന്‍ ആമു(അഹമദ്) എന്നയാളുടേതാണ് ഖബര്‍. ഇയാളുടെ മക്കളും പണ്ഡിതന്മാരുമടക്കമുളള ഒട്ടനവധി സാന്നിധ്യത്തിലായിരുന്നു പരിശോധന.
മരിച്ച ആള്‍ മതം വിഭാവനം ചെയ്ത ചിട്ടയില്‍ ജീവിച്ചിരുന്ന ആളാണെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  12 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  12 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  12 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  12 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  12 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  12 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  12 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  12 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  12 days ago