HOME
DETAILS

നെടുമ്പാശേരിയില്‍ ഒന്നേമുക്കാല്‍  കോടി രൂപയുടെ സ്വര്‍ണവും  വിദേശ കറന്‍സിയും പിടികൂടി

  
backup
February 24 2020 | 04:02 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87
നെടുമ്പാശേരി : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ കള്ളക്കടത്ത് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടിയത്. 
പിടിയിലായതില്‍ ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമാണുള്ളത്. ദുബൈയില്‍നിന്ന് നെടുമ്പാശേരിയിലെത്തിയ ശേഷം ചെന്നൈയിലേയ്ക്ക് പോകുന്ന സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 2.75 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്.  മുന്‍പ് പലതവണ ആവര്‍ത്തിക്കപ്പെട്ടത് പോലെ ഇതേ വിമാനത്തില്‍ നെടുമ്പാശേരിയില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന മറ്റൊരു യാത്രക്കാരന്‍ വഴി സ്വര്‍ണം പുറത്തെത്തിക്കാനായിരുന്നു പദ്ധതി. ഇത് സംബന്ധിച്ച് ആരെയും പിടികൂടാനായില്ല. 
റിയാദില്‍ നിന്ന് കൊളംബോ വഴി നെടുമ്പാശേരിയില്‍ വന്നിറങ്ങിയ മറ്റൊരു യാത്രക്കാരനില്‍ നിന്നും 30 ലക്ഷം രൂപ വിലവരുന്ന 750 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. 
എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ നിന്നും ദുബൈയിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശിനിയായ യാത്രക്കാരിയുടെ ചെക്കിങ് ബാഗേജില്‍ നിന്നാണ് 32 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. പട്ടാമ്പിയില്‍ നിന്നുളള ഒരാളാണ് ഇവര്‍ക്ക് വിദേശ കറന്‍സി കൈമാറിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago