HOME
DETAILS
MAL
ഇന്ത്യന്‍ പ്രതീക്ഷ മങ്ങി
backup
February 24 2020 | 04:02 AM
വെല്ലിങ്ടണ്‍: ശേഷിക്കുന്നത് രണ്ടണ്ട് ദിനം, ആറു വിക്കറ്റ് കയ്യിലിരിക്കെ കിവികളുടെ ഒന്നാമിന്നിങ്‌സിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 39 റണ്‍സ് കൂടെ വേണം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മാനംകാക്കാന്‍ രഹാനെയും വിഹാരിയും പിടിച്ച് നിന്നേ പറ്റൂ.
183 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് കടവുമായിറങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 144 റണ്‍സിനിടെ നഷ്ടമായത് നാല് വിക്കറ്റുകള്‍. മുന്‍ നിര ആയുധം വെച്ച് കീഴടിങ്ങിയതോടെ മധ്യ നിരയിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍. 25 റണ്‍സോടെ ഉപനായകന്‍ അജിങ്ക്യ രഹാനെയും 15 റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസില്‍.
അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെ ഇന്നിംങ്‌സാണ് ഇന്ത്യന്‍ നിരയില്‍ മികച്ച് നിന്നത്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത് അരങ്ങേറ്റക്കാരന്‍ കൈല്‍ ജാമിസണായിരുന്നെങ്കില്‍ രണ്ട@ാമിന്നിങ്‌സില്‍ ആ ദൗത്യം ട്രെന്റ് ബോള്‍ട്ട് ഏറ്റെടുത്തു. നായകന്‍ കോഹ്‌ലിയുടേതടക്കം മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. ശേഷിക്കുന്ന ഒരു വിക്കറ്റ് ടിം സൗത്തിയും സ്വന്തമാക്കി.
സ്‌കോര്‍ 27ല്‍ നില്‍ക്കെ പൃഥ്വിഷായുടെ വിക്കാറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ബോള്‍ട്ടിന്റെ പന്തില്‍ ടോം ലാഥമിന് പിടി കൊടുത്താണ് ഷാ മടങ്ങിയത്. 30 പന്തില്‍ നിന്ന് 14 റണ്‍സാണ് താരം നേടിയത്. തുടര്‍ന്ന് അഗര്‍വാളും പൂജാരയും ര@ണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും സ്‌കോര്‍ 78ല്‍ നില്‍ക്കെ പൂജാര മടങ്ങി. ലീവ് ചെയ്ത ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് പൂജാരയുടെ ഓഫ്‌സൈഡ് സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു.
സ്‌കോര്‍ 100 കടക്കുന്നതിന് മുമ്പ് അര്‍ധസെഞ്ചുറി നേടിയ അഗര്‍വാളിനെയും ഇന്ത്യക്ക് നഷടമായി. ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാട്‌ലിങ് പിടിച്ചാണ് അഗര്‍വാള്‍ പുറത്തായത്. നിര്‍ണായക വിക്കറ്റ് സംരക്ഷിക്കാന്‍ മറുഭാഗത്തുണ്ട@ായിരുന്ന ക്യാപ്റ്റന്‍ കോഹ്‌ലി റിവ്യു നല്‍കിയെങ്കിലും ഫലമുണ്ട@ായില്ല. 99 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. ഇതിനു പിന്നാലെ 19 റണ്‍സ് മാത്രം സമ്പാദിച്ച് ഫോം ഔട്ട് തുടരുന്ന കോഹ്‌ലിയും ബോള്‍ട്ടിന്റെ പന്തില്‍ വാട്‌ലിങിന് പിടികൊടുത്ത് മടങ്ങി.
തുടര്‍ന്ന് രഹാനെയും വിഹാരിയും അധികം നഷ്ടങ്ങളില്ലാതെ മൂന്നാം ദിനം അവാസിനിപ്പിക്കുകയായിരുന്നു.
ഒന്നാമിന്നിംഗ്‌സില്‍ അഞ്ചിന് 216 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് വാലറ്റത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് 348 എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാം ദിനത്തിലെ ആദ്യപന്തില്‍ തന്നെ 14 റണ്‍സെടുത്ത വാട്‌ലിങ്ങിനെ ബുംറ മടക്കി അയച്ചു.
സ്‌കോര്‍ 225ല്‍ നില്‍ക്കെ ആറ് റണ്‍സെടുത്ത സൗത്തിയെ ഇശാന്തും മടക്കിയതോടെ ന്യൂസിലാന്‍ഡ് സ്‌കോര്‍ 250 കടക്കില്ലെന്ന് തോന്നിച്ചതായിരുന്നു. എന്നാല്‍ അവസാന മൂന്ന് വിക്കറ്റില്‍ കിവികള്‍ നേടിയത് 123 റണ്‍സ്.
43 റണ്‍സെടുത്ത ഓള്‍റൗ@ണ്ടര്‍ ഗ്രാന്‍ഡ്‌ഹോമും അരങ്ങേറ്റക്കാരന്‍ കൈല്‍ ജാമിസണും 71 റണ്‍സാണ് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ആദ്യ ദിനത്തില്‍ പന്ത് കൊ@ണ്ട് ഇന്ത്യന്‍ ബാറ്റസ്മാന്മാരെ കൂടാരം കയറ്റിയ ജാമിസണ്‍ ഇന്നലെ ബാറ്റ് കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാരെയും കണക്കിന് ശിക്ഷിച്ചു.
ഏകദിന ശൈലിയില്‍ ബാറ്റവീശിയ താരം 45 പന്തില്‍ നിന്ന് നാല് സിക്‌സറും ഒരു ഫോറും സഹിതം 44 റണ്‍സാണെടുത്തത്. ഇവിടെയും തീര്‍ന്നില്ല കിവി വാലറ്റത്തിന്റെ പോരാട്ടം. ഇരുവരും പുറത്തായ ശേഷം അജാസ് പട്ടേലിനെയും കൂട്ട് പിടിച്ച് ട്രെന്റ് ബോള്‍ട്ട് പത്താം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിചേര്‍ത്തു.
24 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സ് നേടിയ ബോള്‍ട്ടിനെ ഇശാന്ത് മടക്കിയപ്പോഴേക്കും ന്യൂസിലന്‍ഡ് സ്‌കോര്‍ 348 എന്ന സുരക്ഷിത നിലയിലെത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടണ്ടി ഇശാന്ത് ശര്‍മ്മ അഞ്ച് വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."