ട്രംപ് ഇന്ത്യയിലെത്തി; വിമാനത്താവളത്തില്‍ സ്വീകരിച്ച് മോദി
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതാദ്യമായി ഇന്ത്യയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പാട്ടേല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി.
ട്രംപിനൊപ്പം ഭാര്യ മെലാനിയയുമുണ്ട്. ട്രംപിനെ വരവേല്‍ക്കാന്‍ വിമാനം മുതല്‍ എല്ലാ ഭാഗങ്ങളും കലാപരിപാടികള്‍ സജ്ജീകരിച്ചിരുന്നു.
ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം 22 കിലോമീറ്റോളം നീളുന്ന റോഡ് ഷോ നടത്തും. ഇതിന് ശേഷം പുതുതായി നിര്‍മിച്ച മൊതേര സ്റ്റേഡിയില്‍ത്തില്‍ നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുക്കും.
മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലും ട്രംപ് സന്ദര്‍ശനം നടത്തുന്നുണ്ട്. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ ട്രംപി നോടപ്പം ഇന്ത്യാ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഹമ്മദാബാദിലെ പരിപാടികള്‍ക്ക് ശേഷം ഇന്നു തന്നെ ട്രംപ് താജമഹല്‍ സന്ദര്‍ശിക്കും.
താജ് മഹല്‍ സന്ദര്‍ശിക്കാനായി യുപിയിലെത്തുന്ന ട്രംപിനെ വിമാനത്താവളത്തില്‍ നിന്ന് താജ്മഹല്‍ വരെയുള്ള ദൂരം കലാകാരന്‍മാര്‍ റോഡിനു ഇരുവശവും നിന്ന് വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ച് സ്വീകരിക്കും. താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിലെത്തുന്ന ട്രംപ് നാളെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തും.
ഈ സന്ദര്‍ഭത്തില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നേക്കും. നാളെ തിരഞ്ഞെടുക്കപ്പെട്ട അതിഥികളോടാെപ്പം രാഷ്ട്രപതി രാം നാഥ് കോവിന്ദ് യു.എസ് പ്രസിഡന്റിനു അത്താഴ വിരുന്നു നല്‍കും. ഇന്ത്യയിലെ മതസ്വാതന്ത്രത്തെക്കുറിച്ചുള്ള വിഷയങ്ങള്‍ സന്ദര്‍ശന വേളയില്‍ ഉന്നയിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പൗരത്വനിയമഭേദഗതിയും ചര്‍ച്ചയില്‍ വന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."