HOME
DETAILS
MAL
ഈ വർഷത്തെ സാമ്പത്തിക വളർച്ചക്ക് വെല്ലുവിളി കൊറോണ വ്യാപനം: സ്ഥിതിഗതികൾ വിലയിരുത്താൻ വാഷിങ്ങ്ടണിൽ ഏപ്രിലിൽ വീണ്ടും യോഗം
backup
February 24 2020 | 08:02 AM
റിയാദ്: ഈ വര്‍ഷം സാമ്പത്തിക നേട്ടം കാണുമെന്നാണ് പ്രതീക്ഷയെങ്കിലും കടുത്ത വെല്ലുവിളിയായി കൊറോണ വ്യാപനം മുന്നിലുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് ജി 20 സാമ്പത്തിക സമ്മേളനം. ഈ വർഷം സഊദിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി സഊദിയിൽ നടന്ന സാമ്പത്തിക സമ്മേളനത്തിലാണ് ആശങ്ക പങ്ക് വെച്ചത്. കൊറോണ വൈറസ് വ്യാപനം എത്ര സമയം നീണ്ടു നില്‍ക്കും എന്നതിനെ ആശ്രയിച്ചാകും സാമ്പത്തിക രംഗത്തുള്ള പ്രതിഫലനമെന്ന് പറയുന്നു യൂറോപ്യന്‍ യൂണിയൻ സാമ്പത്തിക കാര്യ കമ്മീഷണര്‍ പൌല ജെന്റിലോനി വ്യക്തമാക്കി.
ഇതേ തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തുടക്കത്തില്‍ ആഗോള തലത്തില്‍ സാമ്പത്തിക മേഖല വളര്‍ച്ചയിലായിരുന്നു. അടുത്ത വര്‍ഷം വരെ ഇതു തുടരുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് ഭീഷണയായി കൊറോണ വൈറസ് വ്യാപനം. സ്ഥിതി നേരിടാന്‍ അംഗ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമം തുടരുമെന്നും ഇതിനിടെ ഏപ്രിലില്‍ വാഷിങ്ടണില്‍ വീണ്ടും ജി20 ധനകാര്യ മന്ത്രിമാര്‍ യോഗം ചേരാനും ധാരണയായി. ഇതിന് മുന്നോടിയായി രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ ധനകാര്യ മന്ത്രിമാര്‍ ജി20 ഫോറത്തില്‍ അറിയിക്കും.
പുതുതായി ഇറ്റലിയിലും ഇറാനിലും കൊറോണ വൈറസ് എത്തിയത് ആശങ്കയോടെയാണ് കാണുന്നതെന്നും ചൈനക്ക് യൂറോപ്യന്‍ യൂണിയന്റെ മെഡിക്കല്‍ സഹായം എത്തിച്ചതായും ഇറ്റലിയിലെ കൊറോണയില്‍ ഭീതി വേണ്ടെന്നും യൂറോപ്യന്‍ ധനകാര്യ കമ്മീഷണര്‍ പറഞ്ഞു. സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അധ്യക്ഷനായ സമ്മേളനം കൊറോണ വൈറസ് സാമ്പത്തിക രാംഗുണ്ടാക്കിയ ഭീഷണി, നികുതി ഡിജിറ്റൽ വൽക്കരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ചർച്ച ചെയ്ത യോഗത്തിൽ ജി 20 അംഗ രാജ്യങ്ങളിലെ ധനമന്ത്രിമാർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."