ആലിശ്ശേരിയിലെ കൊലപാതകം ജില്ലയിലെ കൊലപാതക പരമ്പരകളുടെ തുടര്‍ച്ച: എം ലിജു
ആലപ്പുഴ: കായംകുളത്തും പരിസരപ്രദേശങ്ങളിലും നടന്നു വരുന്ന കൊലപാതക പരമ്പരകളുടെ തുടര്‍ച്ചയാണ് ആലപ്പുഴ നഗരത്തിലെ ആലിശ്ശേരിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കൊലപാതകമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു.
ജില്ലയില്‍ അഞ്ഞൂറിനോടടുത്ത് ഗുണ്ടകള്‍ക്കെതിരെ നടപടിയെടുത്തു എന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത സൃഷ്ടിച്ച ജില്ലയിലെ പോലീസ് യഥാര്‍ത്ഥ ക്രിമിനലുകള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല എന്നു തെളിയിക്കുന്നതാണ് ആലിശ്ശേരിയിലെ കൊലപാതകം. രാഷ്ട്രീയ സ്വാധിനത്തില്‍ വിലസുന്ന ഇത്തരം ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ ജില്ലാ പൊലിസ് നേതൃത്വം സത്യസന്ധമായ നടപടികള്‍ക്ക് തയ്യാറാവണം.
ഉത്സവപ്പറമ്പ് പോലെ അക്രമ സാധ്യതയുള്ള സ്ഥലങ്ങളില്‍ ശക്തമായ പൊലിസ് സാന്നിധ്യം ഉറപ്പുവരുത്താന്‍ കാട്ടുന്ന നിഷ്‌ക്രിയത്വമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണം. പൊലിസിസ് അനാസ്ഥയുടെ ഫലമായി ഉണ്ടായ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."