HOME
DETAILS

പ്രളയം: വീട് ഭാഗികമായി തകര്‍ന്നവര്‍ക്ക് ജില്ലയില്‍ നല്‍കിയത് 6.42 കോടി

  
backup
January 24 2019 | 07:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%97%e0%b4%bf%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b4%95

കണ്ണൂര്‍: പ്രളയത്തിലും കാലവര്‍ഷത്തിലും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാര ഇനത്തില്‍ മാത്രം ജില്ലയില്‍ വിതരണം ചെയ്തത് 6,42,45,786 രൂപ. 3104 കുടുംബങ്ങള്‍ക്കായാണ് ഈ തുക വിതരണം ചെയ്തത്. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്കും വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്നതിന് പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീ ബില്‍ഡ് കേരള) പ്രത്യേക സ്‌കീമുകള്‍ ജില്ലയില്‍ നടപ്പാക്കിവരികയാണ്. ജില്ലയില്‍ രൂക്ഷമായ പ്രളയ ദുരിതമുണ്ടായ ഇരിട്ടി താലൂക്കിലാണ് ഏറ്റവുമധികം തുക ധനസഹായമായി നല്‍കിയത്. 891 വീടുകള്‍ക്കായി 2,72,13,671 രൂപയാണ് ഭാഗികമായി നാശമുണ്ടായ വീടുകള്‍ക്കുള്ള നഷ്ടപരിഹാരമായി നല്‍കിയത്. പ്രളയത്തില്‍ നാശനഷ്ടം നേരിട്ട മുഴുവന്‍ പേര്‍ക്കും ഇതിനകം നഷ്ടപരിഹാരത്തുക നല്‍കി. 2018 ജൂണ്‍ മുതല്‍ കാലവര്‍ഷത്തെ തുടര്‍ന്നു വീടുകള്‍ക്ക് നാശമുണ്ടായ 230 പേര്‍ക്ക് ഇരിട്ടി താലൂക്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ ശേഷിക്കുന്നുണ്ട്. ഈ ആഴ്ചയോടെ തന്നെ ഇവര്‍ക്കും തുക നല്‍കാന്‍ കഴിയുമെന്ന് തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ പറഞ്ഞു.  തലശ്ശേരി താലൂക്കില്‍ 827 വീടുകള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുണ്ടായിരുന്നത്. ഇത് പൂര്‍ണമായി നല്‍കി. ആകെ 1,53,96,638 രൂപയാണ് വിതരണം ചെയ്തത്. തളിപ്പറമ്പ് താലൂക്കില്‍ നാശനഷ്ടം നേരിട്ട 289 കുടുംബങ്ങള്‍ക്കായി 1,21,80,091 രൂപ വിതരണം ചെയ്തു. അവശേഷിക്കുന്ന എട്ടു കേസുകള്‍ തദ്ദേശസ്ഥാപനങ്ങളോട് കൂടുതല്‍ വിശദാംശം തേടിയിരിക്കുകയാണ്. ഇതു ലഭിക്കുന്ന മുറക്ക് ഇവര്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും. പയ്യന്നൂരില്‍ 421 പേരാണ് ധനസഹായത്തിന് അര്‍ഹരായത്. മുഴുവന്‍ പേര്‍ക്കും തുക നല്‍കി. 19,20,000 രൂപയാണ് ഇവിടെ വിതരണം ചെയ്തത്. കണ്ണൂരില്‍ ആനുകൂല്യം ലഭിക്കേണ്ട 682 പേരില്‍ 676 പേര്‍ക്കായി 75,35,386 രൂപ വിതരണം ചെയ്തു. ശേഷിക്കുന്ന ആറു കേസുകളില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കവും മറ്റും കാരണം ധനസഹായം വിതരണം ചെയ്യാന്‍ സാധിച്ചില്ല.
ഇരിട്ടി താലൂക്കില്‍ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കു സ്ഥലം വാങ്ങി നല്‍കുന്നതിനും പദ്ധതി രൂപീകരിച്ചു. ഇതു പ്രകാരം 16 കുടുംബങ്ങള്‍ക്ക് പുതുതായി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്യുന്നതിന് 41,65,000 രൂപ നല്‍കി.
പ്രളയത്തില്‍ വീടുകള്‍ക്ക് 15 ശതമാനം വരെ നഷ്ടമുണ്ടായതായി കണക്കാക്കിയ 405 പേര്‍ക്കും 10,000 രൂപ വീതവും 29 ശതമാനം നഷ്ടമുണ്ടായ 153 പേര്‍ക്കും 60,000 രൂപ വീതം നഷ്ടപരിഹാരം നല്‍കി. 30 മുതല്‍ 50 ശതമാനം വരെ നാശമുണ്ടായ വീടുകള്‍ക്ക് 1,25,000 രൂപയാണ് നഷ്ടപരിഹാരം. 100 കുടുംബങ്ങളാണ് ഈ വിഭാഗത്തിലള്ളത്. 74 ശതമാനം വരെ നാശം നേരിട്ട 75 കുടുംബങ്ങളും താലൂക്കിലുണ്ട്. ഇവര്‍ക്ക് 2,50,000 രൂപ ലഭിക്കും. ഈ രണ്ടു വിഭാഗത്തിലുമുള്ളവര്‍ക്ക് ഒന്നാം ഗഡുവായി യഥാക്രമം 50000 രൂപയും 75000 രൂപയും നല്‍കി. വീടു നിര്‍മാണ പുരോഗതി വിലയിരുത്തി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ക്ക് അടുത്ത ഗഡുക്കള്‍ അനുവദിക്കും.
ഇരിട്ടി താലൂക്കില്‍ 81 കുടുംബങ്ങളാണ് വീട് പൂര്‍ണമായി തകര്‍ന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 16 കുടുംബങ്ങള്‍ക്ക് വീടിനൊപ്പം സ്ഥലവും പൂര്‍ണമായി നഷ്ടമായിരുന്നു. പുഴ പുറമ്പോക്കിലെ താമസക്കാരായ 18 കുടുംബങ്ങള്‍ക്കും വീടു പൂര്‍ണമായി നഷ്ടപ്പെട്ടു. ആകെ 115 കുടുംബങ്ങളാണ് ഇങ്ങനെ പൂര്‍ണമായി ഭവന രഹിതരായത്. ഇവര്‍ക്ക് റീബില്‍ഡ് കേരള പദ്ധതിയില്‍ വീട് നിര്‍മിച്ചു കൊടുക്കുന്നതിനുള്ള നടപടികളും അതിവേഗം പുരോഗമിക്കുകയാണ്. സ്വന്തം ഉത്തരവാദിത്തത്തില്‍ പുതിയ വീട് നിര്‍മിക്കാന്‍ സന്നദ്ധരായവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കുകയും അല്ലാത്തവര്‍ക്ക് വിവിധ സ്‌കീമുകളിലും ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയും വീട് നിര്‍മിച്ചുനല്‍കുകയുമാണ് ചെയ്യുന്നത്. സ്വന്തം നിലയില്‍ വീട് നിര്‍മിക്കാന്‍ സന്നദ്ധരായ 79 പേര്‍ക്ക് ആദ്യ ഗഡുവായ 95100 രൂപ വീതം ആകെ 7512900 രൂപ നല്‍കി. നിര്‍മാണം പൂര്‍ത്തിയാക്കുന്ന മുറക്ക് ഘട്ടം ഘട്ടമായാണ് ബാക്കി ഗഡുക്കള്‍ നല്‍കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  44 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago