സാമൂഹിക വളര്‍ച്ചയ്ക്കു മഹല്ലുകള്‍ വേദിയാകണം: ഉമര്‍ കോയ തങ്ങള്‍
കണ്ണാടിപ്പറമ്പ്: മതസാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്കു മഹല്ല് സംവിധാനങ്ങള്‍ വേദിയാകണമെന്നു സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എ. ഉമര്‍ കോയ തങ്ങള്‍. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് സംഘടിപ്പിക്കുന്ന ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തോടനുബന്ധിച്ചുള്ള മഹല്ല് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് മഹല്ലുകളെ സുഭദ്രമാക്കാന്‍ മഹല്ല് ഭാരവാഹികള്‍ തയാറാകണമെന്നും തങ്ങള്‍ പറഞ്ഞു. മാണിയൂര്‍ അബ്ദുല്ല ബാഖവി അധ്യക്ഷനായി. മാതൃകാ മഹല്ല് എന്ന വിഷയത്തില്‍ എസ്.എം.എഫ് ടെയിനര്‍ മുനീര്‍ ഹുദവി കരുവന്തിരുത്തി ക്ലാസെടുത്തു.
എം.കെ അബ്ദുല്‍ബാഖി, കെ.എന്‍ മുസ്തഫ, മൊയ്തു മൗലവി മക്കിയാട്, സുബൈര്‍ ബാഖവി കയ്യങ്കോട്, അനസ് ഹുദവി അരിപ്ര, കെ.പി അബൂബക്കര്‍ പുല്ലൂപ്പി, പ്രൊഫ. മഹ്മൂദ്, എന്‍. അബ്ദുസലാം ഹാജി, എ.ടി മുസ്തഫ ഹാജി, ഖാലിദ് ഹാജി കമ്പില്‍, ശരീഫ്, ഉനൈസ് ഹുദവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."