HOME
DETAILS

ടൂറിസത്തില്‍ നേട്ടംകൊയ്യാന്‍ മംഗലശ്ശേരി ഒരുങ്ങുന്നു

  
backup
January 24, 2019 | 7:02 AM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d

തളിപ്പറമ്പ്: മലബാര്‍ ജലമേളയുടെ പ്രധാന വേദിയില്‍ ഡി.ടി.പി.സി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍.
മംഗലശ്ശേരി പുഴക്കരയിലെ പ്രധാന വേദിയായ നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനു മുന്‍വശത്തായി 200 മീറ്ററോളം നീളത്തില്‍ ടൈല്‍സ് പാകി നടപ്പാതയും പവലിയിനും, സ്റ്റേജും, കഫ്‌റ്റേരിയയും, വിശ്രമ സ്ഥലങ്ങളും ഉള്‍പ്പടെയുളളവയുടെ നിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്.
2013ല്‍ മംഗലശ്ശേരി പുഴയില്‍ നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ജലമേള അഞ്ച് വര്‍ഷം കൊണ്ട് ടൂറിസം മേഖലയില്‍ പ്രധാന സ്ഥാനം നേടിയെടുത്തു. ഡി.ടി.പി.സിയുടെ സഹകരണത്തോടെ ഓരോ ജലമേളയും വളരെ ആവേശത്തോടെയാണ് സംഘടിപ്പിച്ചത്. മത്സരം വീക്ഷിക്കാന്‍ ആയിരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി നിരവധി ടീമുകള്‍ മാറ്റുരക്കുന്ന ജലമേളയായി ഇത് മാറി. ഇപ്പോള്‍ ജലോത്സവത്തിന്റെ പ്രധാനവേദിയായ മംഗലശ്ശേരിയില്‍ ടി.വി രാജേഷ് എം.എല്‍.എയുടെ ശ്രമഫലമായി 65 ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങളാണ് ഡി.ടി.പി.സി അനുവദിച്ചിരിക്കുന്നത്. പുഴക്കരയില്‍ വിശാലമായ പവലിയന്‍, സ്റ്റേജ്, കഫ്‌റ്റേരിയയും, വിശ്രമ സ്ഥലങ്ങളും, 200 മീറ്ററോളം നീളത്തില്‍ ടൈല്‍സ് പാകി നടപ്പാതയുടെയും നിര്‍മാണ പ്രവര്‍ത്തി അവസാനഘട്ടത്തിലാണ്.
മറ്റു സമയങ്ങളില്‍ പാര്‍ക്കായി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് നിര്‍മ്മിതി. ഫെബ്രുവരി അവസാനത്തോടെ ഇതിന്റെ ഉദ്ഘാടനം നടത്താനാകുമെന്ന് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ പറഞ്ഞു.
ഇതോടൊപ്പം തന്നെ രാജ്യത്തിന് തന്നെ മാതൃകയാവുന്ന വിനോദസഞ്ചാര പദ്ധതിയായ മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആറുകോടി രൂപയുടെ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് തയാറായി വരികയാണ്.
മലബാര്‍ ജലമേള കാണാനെത്തുന്നവര്‍ക്കായി രണ്ട് കോടി 87ലക്ഷം രൂപ ചെലവില്‍ ബോട്ട് റെയ്‌സ് ഗാലറിയും, ഒരു കോടി 66 ലക്ഷം രൂപ ചെലവില്‍ ബോട്ട് ടെര്‍മിനലും എട്ട് ലക്ഷം രൂപ ചെലവില്‍ ഏറുമാടവും 55ലക്ഷം രൂപ ചെലവില്‍ പാര്‍ക്കിങ് ഏരിയയും മംഗലശ്ശേരിയില്‍ നിര്‍മിക്കും. പട്ടുവം കടവില്‍ 90ലക്ഷം രൂപ ചെലവില്‍ ബോട്ട് ജെട്ടിയും ഏറുമാടവും നിര്‍മിക്കും.
പുഴക്കോ മറ്റ് പ്രകൃതി സമ്പത്തിനോ യാതൊരു കോട്ടവും തട്ടാതെ ടൂറിസത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള പ്രയത്‌നങ്ങളാണ് ജയിംസ് മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  6 minutes ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  34 minutes ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  8 hours ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  8 hours ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  8 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  8 hours ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  9 hours ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  9 hours ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  9 hours ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  9 hours ago