HOME
DETAILS

ഖത്തറില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള സംഘം പിടിയില്‍; സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നീക്കം നടന്നതായി പൊലിസ്

  
March 04, 2026 | 4:09 AM

Qatar announces arrest of Irans IRGC sleeper cells

ദോഹ: ഖത്തറില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി (IRGC) ബന്ധമുള്ള സംഘം പിടിയില്‍. ഖത്തറില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും ചാരപ്പണികള്‍ക്കുമായി നിയോഗിക്കപ്പെട്ട ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ പത്തംഗ സ്ലീപ്പര്‍ സെല്ലുകളെയാണ് പിടികൂടിയതെന്ന് ഖത്തര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇതില്‍ ഏഴ് പേര്‍ ഖത്തറിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളില്‍ ചാരപ്പണി നടത്താനും മൂന്ന് പേര്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് നിയോഗിക്കപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമാണെന്നും പ്രത്യേക ദൗത്യങ്ങള്‍ക്കായി അയക്കപ്പെട്ടതാണെന്നും പ്രതികള്‍ സമ്മതിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളുടെ ഭൂപടങ്ങള്‍, ലൊക്കേഷനുകള്‍, നൂതന ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇറാന് മേല്‍ അമേരിക്കയും ഇസ്‌റാഈലും സംയുക്ത ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തിവരികയാണ്. മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സിവിലിയന്‍ കേന്ദ്രങ്ങളിലും മിസൈലുകള്‍ പതിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഖത്തറില്‍ ഡസന്‍ കണക്കിന് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയ്ക്ക് ശേഷം 3 ക്രൂയിസ് മിസൈലുകള്‍, 101 ബാലിസ്റ്റിക് മിസൈലുകള്‍, 39 ഡ്രോണുകള്‍ എന്നിവ ഖത്തറിന് നേരെ തൊടുത്തുവിട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവയില്‍ ഭൂരിഭാഗവും ഖത്തര്‍ പ്രതിരോധ സേന തകര്‍ത്തു.

Summary: Ten suspects were arrested in the cells, the Qatar News Agency (QNA) announced on Tuesday. Seven had been assigned to spy on “vital and military facilities” in Qatar, while three were tasked with carrying out sabotage operations. Qatari authorities have found locations and coordinates of sensitive facilities and installations, as well as communication devices and technological equipment in their possession, the report said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ സിദ്ധാന്തം തെറ്റല്ല; വൈഭവ് സൂര്യവംശിയുടെ പുറത്താകലിന് പിന്നാലെ ഇർഫാൻ പത്താന്റെ പോസ്റ്റ് വിവാദത്തിൽ

Cricket
  •  4 days ago
No Image

'മാപ്പ് അര്‍ഹിക്കാത്ത കുറ്റം; കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ട്രംപിനെതിരായ വീഡിയോ; ഇറാന്‍ അനുകൂല ചാനല്‍ നീക്കം ചെയ്ത് യുട്യൂബ്

International
  •  4 days ago
No Image

ജമ്മു കശ്മീരിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിനെ കാണാതായി

National
  •  4 days ago
No Image

കർഷകർ പ്രതിസന്ധിയിൽ; ഈ വർഷം കാലവർഷം കുറയും, എൽ നിനോ വില്ലനായേക്കുമെന്ന് ഐഎംഡി പ്രവചനം

National
  •  4 days ago
No Image

സച്ചിനെ വീഴ്താനോരുങ്ങി ഇന്ത്യയുടെ വിസ്മയ ബാലൻ; ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ഉടൻ!

Cricket
  •  4 days ago
No Image

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ; തീ പടര്‍ന്നത് മരുന്നുകള്‍ സൂക്ഷിച്ച ഗോഡൗണില്‍, ആളുകളെ മാറ്റി

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

ആശാ ഭോസ്‌ലെക്ക് ആദരമർപ്പിച്ചു; പാകിസ്താൻ ചാനലിന് 'പണി' കിട്ടി! ഇന്ത്യൻ ഗാനങ്ങൾ കാണിച്ചതിന് നോട്ടീസ്

International
  •  4 days ago
No Image

ഹോര്‍മുസില്‍ ഉപരോധം തുടരുന്നു; യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു, വീണ്ടും യുദ്ധഭീതി, ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി ട്രംപിന്റെ അവകാശ വാദം

International
  •  4 days ago