മെട്രോ റെയില്‍: ഏറ്റെടുക്കുന്ന ഭൂമിയുടെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു
കാക്കനാട്: മെട്രോ റെയിലിന്റെ ഭാഗമായി വൈറ്റിലയ്ക്കു സമീപം ഏറ്റെടുക്കുന്ന ഭൂമിയുടെ പ്രാഥമിക വിജ്ഞാപനം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചു. സ്ഥലത്തിന്റെ സര്‍വേ നമ്പറും സ്ഥലഉടമകളുടെ പേരടക്കമുള്ള വിശദാംശങ്ങളാണ് വിജ്ഞാപനത്തിലുള്ളതെന്ന് മെട്രോ റെയില്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാജഹാന് പറഞ്ഞു.
വൈറ്റിലയ്ക്കു സമീപം കുന്നറ പേട്ട റൂട്ടിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവിടങ്ങളില്‍ പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രത്യാഘാതം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കാന്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മാസം എട്ടിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഭൂവുടമകളെ വിളിച്ചുകൂട്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിര്‍ണയിക്കും. പുതിയ സ്ഥലമെടുപ്പ് നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ആദ്യ സ്ഥലമേറ്റെടുക്കലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."