വൃദ്ധസദനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സഹായം നല്‍കും: മന്ത്രി ഇ.പി ജയരാജന്‍
അഞ്ചാലുമ്മൂട്: വൃദ്ധസദനങ്ങളുടെ കുറവുകള്‍ പരിഹരിച്ച് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഇഞ്ചവിള വൃദ്ധ സദനത്തിലെ നവീകരിച്ച മന്ദിരത്തിന്റേയും പുതിയ ബ്ലോക്കിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാപരമായാണ് ഇവിടുത്തെ സദനം പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുകയാണ്.
വൃദ്ധജനങ്ങള്‍ക്ക് ആശ്വാസം പകരാനാകുംവിധം ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടര്‍ന്ന് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അന്തേവാസികളുടെ എണ്ണം ഇരട്ടിയാക്കിയുള്ള പ്രവര്‍ത്തനമാണ് ഇവിടുത്തെ വൃദ്ധസദനത്തിന്റെ പ്രത്യേകതയെന്ന് ഇവിടെ നിര്‍മിച്ച മോഡുലാര്‍ കിച്ചന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ലിഫ്റ്റ്, റാംപ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം കൂടി ഇവിടെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരന്‍ പിള്ള, കയര്‍ഫെഡ് ഡയറക്ടര്‍ എസ്.എല്‍ സജികുമാര്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ. തങ്കപ്പനുണ്ണിത്താന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, തങ്കമണി ശശിധരന്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ ഓഫിസര്‍ എം. ഗീതാകുമാരി, വൃദ്ധസദനം സൂപ്രണ്ട് എം. സന്തോഷ് കുമാര്‍, ബി.ഡി.ഒ എം.എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."