'ഫാ. തോമസ് തേരകത്തെ പുറത്താക്കണം'
കല്‍പ്പറ്റ: നവജാത ശിശുവിനെ ദത്തെടുക്കുന്നതുമായി സംബന്ധിച്ചു പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു വീഴ്ച്ച പറ്റിയതായി അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് തേരകത്തെ പുറത്താക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകരിച്ച സ്റ്റാറ്റിയൂട്ടറി സംവിധാനമായ ബാലക്ഷേമസമിതി ഭരണഘടന അധികാരം ദുര്‍വിനിയോഗം ചെയ്തതുമായി അന്വേഷണം നടക്കുന്നതിനാല്‍ വിശ്വസ്തത നഷ്ടപ്പെട്ട ചെയര്‍മാനും അംഗങ്ങളും രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ കമ്മിറ്റി പിരിച്ചുവിടാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
ബാലനീതി നിയമത്തിന്റെ 35-ാം ആക്ട് പ്രകാരമുള്ള സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ഇതുസംബസിച്ച് കേന്ദ്രചട്ടപ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പുറപ്പെടുവിക്കേണ്ട ഫോറം 21, സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംബന്ധിച്ച ഫോറം 22 എന്നീ നടപടികള്‍ പാലിച്ചിട്ടുണ്ടോ എന്നും ഡീഡ്ഓഫ് സറണ്ടര്‍ ആരുമായിട്ടാണ് സി.ഡബ്ല്യു.സി ഒപ്പുവച്ചത് എന്നും വ്യക്തമാക്കാന്‍ ചെയര്‍മാന്‍ തയാറാവണം. കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് സി.ഡബ്ല്യു.സി സ്വീകരിച്ച നിലപാടുകളെല്ലാം സംശയത്തിന്റെ നിഴലിലാണെന്നും എം.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എം.പി ഹഫീസലി, ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹകീം വി.പി.സി, ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."