ഇന്ത്യൻ സോഷ്യൽ ഫോറം 'ആസാദി സ്‌ക്വയർ' സംഘടിപ്പിച്ചു
ദമാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമങ്ങൾക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി 'ആസാദി സ്‌ക്വയർ' സംഘടിപ്പിച്ചു. ഷഹീൻ ബാഗ് മാതൃകയിൽ സംഘടിപ്പിച്ച ആസാദി സ്‌ക്വയറിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. വൈകിട്ട് 4 മണിക്ക് ആരംഭിച്ച ആസാദി സ്ക്വയർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്ക് ഉടുപ്പി ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രതിനിധീകരിച്ച് ഡോ. ഫൗഷ ഫൈസൽ( വിദ്യഭ്യാസ പ്രവർത്തക), അസ്ലം ഫറോഖ് ( കേരള കലാ കായിക സാംസ്കാരിക വേദി), പി.ടി. അലവി (ജീവൻ ടിവി), അഷ്റഫ് ആളത്ത് (ദമാം മീഡിയാ ഫോറം), സലീം ചാത്തന്നൂർ ( പൈതൃകം പ്രവാസി അസോസിയേഷൻ), സജീദ് പാങ്ങോട് (ഫ്രറ്റേണിറ്റി ഫോറം ജുബൈൽ), നസീർ ആലുവ ( ഫ്രറ്റേണിറ്റി ഫോറം ദമാം), എഴുത്തുകാരായ റഊഫ് ചാവക്കാട്, റഫീഖ് പതിയൻസ്, അൻസിഫ്, ഷാഫി സൂപ്പി ( സഊദി പാട്ടുകൂട്ടം), ഷെമീന നൗഷാദ് (വിമൻസ് ഫ്രറ്റേണിറ്റി), എന്നിവർ ഐക്യധാർഢ്യമർപ്പിച്ചു.
തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആസാദിമുദ്രാവാക്യങ്ങൾ, പ്രതിഷേധ ഗാനങ്ങൾ, ദഫിന്റെ അകമ്പടിയോടെ സ്വാതന്ത്ര്യസമര പോരാട്ട പ്രചോദിതമായ ഈരടികൾ കോർത്തിണക്കിയ ഗാനാലാപനഗങ്ങൾ, ഏകാംഗ നാടകം, എൻ.ആർ.സി, സി.എ,എ, എൻ.പി.ആർ എന്നിവക്കെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളേന്തിയുള്ള സ്റ്റുഡൻസ് റാലി, പൗരത്വ നിയമങ്ങൾക്കെതിരെ രാജ്യത്ത് നടന്നിട്ടുള്ള വിവിധ സമരപോരാട്ടങ്ങളുടെ നാൾവഴികൾ വിവരിക്കുന്ന കൊളാഷ് പ്രദർശനവും വിവിധ പ്രധിഷേധ പരിപാടികളും അരങ്ങേറി. രാത്രി നടന്ന 'ഐക്യദാർഢ്യ സമ്മേളനം' എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് ആക്ടിവിസ്റ്റ് ടി ആദിലയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം റഹീം വടകര മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹ്‌സിൻ ആറ്റാശ്ശേരി (പ്രവാസി സാംസ്കാരിക വേദി), ഫൈസൽ ഷെരീഫ് (ഐ ഒ സി), ഡോ: സിന്ധു ബിനു ( എഴുത്തുകാരി), സിറാജുദീൻ ശാന്തിനഗർ (ഫ്രറ്റേണിറ്റി ഫോറം, ദമാം), ഷംസുദീൻ മൗലവി (പി.സി.എഫ്), മൻസൂർ ഷാ (സോഷ്യൽ ഫോറം ഡൽഹി സോൺ), അസീല ഷറഫുദീൻ( വിമൻസ് ഫ്രറ്റേണിറ്റി), ജഹാംഗീർ മൗലവി( സോഷ്യൽ ഫോറം തമിഴ്നാട്), അഷ്‌റഫ് പുത്തൂർ (സോഷ്യൽ ഫോറം കർണാടക, മങ്കേഷ് ജാദവ് (ഭാരത് മുക്തി മോർച്ച), അബ്ദുൽ മജീദ് ( സിജി), മൂസക്കുട്ടി കുന്നേക്കാടൻ (ഫ്രറ്റേണിറ്റി ഫോറം ജുബൈൽ), മൻസൂർ എടക്കാട്, നസീബ് പത്തനാപുരം എന്നിവർ സംസാരിച്ചു. നമീർ ചെറുവാടി, അഹ്മദ് യൂസുഫ്, നാസർ ഒടുങ്ങാട്, കുഞ്ഞിക്കോയ താനൂർ, സുബൈർ നാറാത്ത്, അഷ്‌റഫ് മേപ്പയ്യൂർ, മുബാറക് ഫറോക്, ഫാറൂഖ് വവ്വാക്കാവ്, അൻസാർ കോട്ടയം, അനീസ് ബാബു നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."