HOME
DETAILS
MAL
മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം
backup
March 04 2017 | 20:03 PM
കല്‍പ്പറ്റ: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം വയനാട് എസ്.എസ്.എയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസം ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മദ്‌റസാ അധ്യാപകര്‍ക്കു രണ്ടുദിവസത്തെ പരിശീലന പരിപാടി തുടങ്ങി. റെയ്ഞ്ച്, പരിശീലനം നല്‍കുന്ന ദിവസവും സ്ഥലവും:
കല്‍പ്പറ്റ- പൊഴുതന ഈമാസം (ഏഴ്, എട്ട്-ചുണ്ട മദ്‌റസ), മേപ്പാടി, ചുണ്ട, റിപ്പണ്‍ (ആറ്, ഏഴ്-മേപ്പാടി പൂത്തക്കൊല്ലി മദ്‌റസ), പടിഞ്ഞാറത്തറ (ഏഴ്, എട്ട്-പടിഞ്ഞാറത്തറ ടൗണ്‍ മസ്ജിദ്), വെള്ളമുണ്ട, തരുവണ (ഏഴ്, എട്ട്-പഴഞ്ചന), മാനന്തവാടി- തലപ്പുഴ (ഏഴ്, എട്ട്-മാനന്തവാടി ടൗണ്‍ മദ്‌റസ).
ജില്ലയിലെ മുഴുവന്‍ മദ്‌റസാ അധ്യാപകരും അതതുകേന്ദ്രങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."