HOME
DETAILS
MAL
മന്ത്രി നിർമ്മലാ സീതാരാമൻ സഊദി-ഇന്ത്യൻ ബിസിനസ് പ്രമുഖരുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി
backup
February 25 2020 | 16:02 PM
റിയാദ്: ഇന്ത്യൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ സഊദിയിലെയും ഇന്ത്യയിലെയും ബിസിനസ് പ്രമുഖരുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം സമാപിച്ച ജി-20 രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി റിയാദിലെത്തിയതായിരുന്നു മന്ത്രി. രാജ്യത്ത് നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്ത മന്ത്രി 2020ലെ ബജറ്റിൽ കേന്ദ്ര സർക്കാർ വിദേശ നിക്ഷേപകർക്ക് അനുകൂലമായ ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചതായി
ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിരവധി നിക്ഷേപ സാധ്യതകളാ ണുള്ളത്. നിക്ഷേപമിറക്കുന്നവർക്ക് എല്ലാവിധ പരിരക്ഷയും നൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ്, സൗദി ഇന്ത്യാ ബിസിനസ് കൗൺസിൽ ചെയർമാൻ കാമൽ അൽമുനാജദും വിവിധ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."