HOME
DETAILS
MAL
ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 23 ആയി, മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടാഴ്ച അവധി
backup
February 26 2020 | 01:02 AM
മനാമ: ഇറാനില്‍ നിന്നെത്തിയ 9 പേരില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബഹ്‌റൈനില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു.
ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ വൈറസ് ബാധിതരെല്ലാം ഇറാനില്‍ നിന്നും യു.എ.ഇ വഴി എത്തിയവരാണെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഇപ്പോള്‍ ബഹ്‌റൈനിലെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ബഹ്‌റൈനില്‍ ആദ്യമായി വൈറസ് ബാധ സ്ഥിതീകരിക്കപ്പെട്ട വ്യക്തി ഇവിടെ ഒരു സ്‌കൂള്‍ ബസ് ഡ്രൈവര്‍ കൂടിയാണ്. കഴിഞ്ഞ ദിവസവും ഇദ്ധേഹം രണ്ട് സ്‌കൂളുകളിലും ഒരു കിന്റര്‍ഗാര്‍ട്ടനിലും കുട്ടികളെ എത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ബഹ്‌റൈനിലെ ഇബ്ന്‍ അല്‍ നഫീസ് പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, സിത്ര പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നീ സ്‌കൂളുകളിലെയും അല്‍ ഖമര്‍ കിന്‍ഡര്‍ഗാര്‍ഡനിലെയും മുഴുവന്‍ കുട്ടികളെയും സ്‌കൂള്‍ ബസില്‍ സഞ്ചരിച്ചവരെയും ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ ഈ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനും രണ്ടാഴ്ചത്തേക്ക് അടച്ചിടാനും അധികൃതര്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്.
ഇപ്പോള്‍ വൈറസ് ബാധിതരെ എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ കണ്ടെത്തുന്നതിനാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാല്‍ 444 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അധികൃതരുമായി ബന്ധപ്പെടാമെന്നും വ്യാജ പ്രചരണം ഒഴിവാക്കാനായി മറ്റുള്ളവരോടുള്ള അന്വേഷണം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെയും ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്റെയും നിര്‍ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലും രാജ്യത്ത് സ്വീകരിച്ചു വരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടു ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."