HOME
DETAILS
MAL
വിഡിയോകോണിന് വഴിവിട്ട് വായ്പ: ചന്ദ കൊച്ചാറിനെതിരേ സി.ബി.ഐ കേസ്
backup
January 24 2019 | 19:01 PM
മുംബൈ: വിഡിയോകോണിന് വഴിവിട്ട് വായ്പ നല്‍കിയെന്ന കേസില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എംഡിയുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ സി.ബി.ഐ കേസ് ഫയല്‍ ചെയ്തു.
അവരുടെ ഭര്‍ത്താവും 'ന്യൂപവര്‍ റിന്യൂവബ്ള്‍സ്' കമ്പനി എംഡിയുമായ ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ എം.ഡി വേണുഗോപാല്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ചന്ദ കൊച്ചാര്‍ സി.ഇ.ഒ ആയിരുന്ന കാലത്ത് വിഡിയോകോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
അന്വേഷണത്തിന്റെ ഭാഗമായി മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വിഡിയോകോണ്‍ ഓഫിസുകള്‍ ഉള്‍പ്പെടെ നാലിടങ്ങളില്‍ സി.ബി.ഐ ഇന്നലെ റെയ്ഡ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."