HOME
DETAILS
MAL
ഡല്‍ഹിയിലേത് ആസൂത്രിത കലാപം: കുഞ്ഞാലിക്കുട്ടി
backup
February 26 2020 | 03:02 AM
തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്നത് ആസൂത്രിത കലാപമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര സര്‍ക്കാരും പൊലിസും കലാപം നോക്കിനില്ക്കുന്ന അവസ്ഥയാണുള്ളത്. കലാപം നിയന്ത്രിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. ആഹ്വാനം ചെയ്താണ് കലാപം ഉണ്ടാക്കുന്നത്. പൊലിസ് ഏകപക്ഷീയമായി പെരുമാറുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും കേരള മുഖ്യമന്ത്രി പിണറായി വിജയനോടും സംഭവത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."