നിര്‍മല സീതാരാമന്‍ സഊദി ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: റിയാദില്‍ നടന്ന ജി20 സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സഊദി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി.
സഊദിയിലെ റിയാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സഊദി-ഇന്ത്യ ബിസിനസ് കൗണ്‍സിലില്‍ വ്യവസായികളുമായി ധനമന്ത്രി സംവദിച്ചു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയായി. ഇന്ത്യന്‍ ബജറ്റില്‍ നിക്ഷേപകര്‍ക്ക് സൗഹാര്‍ദപരമായ നടപടികളാണ് കൈകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ ധനമന്ത്രി അവകാശപ്പെട്ടു. സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദും മീറ്റില്‍ പങ്കെടുത്തു. അരാംകോ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണറും ചെയര്‍മാനുമായ എന്‍ജിനീയര്‍ യാസിര്‍ അല്‍ റുമയ്യാനുമായും ധനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."